»   » പിഷാരടി സംവിധായകനായാല്‍ ധര്‍മജന്‍ നിര്‍മാതാവ്! സസ്‌പെന്‍സുകളുമായി ധര്‍മജന്റെ സിനിമ വരുന്നു!!

പിഷാരടി സംവിധായകനായാല്‍ ധര്‍മജന്‍ നിര്‍മാതാവ്! സസ്‌പെന്‍സുകളുമായി ധര്‍മജന്റെ സിനിമ വരുന്നു!!

Posted By:
Subscribe to Filmibeat Malayalam

ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരന്മാരായ താരങ്ങളാണ് ഇരുവരും. കോമഡി കഥാപാത്രങ്ങളിലൂടെയും ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലുമാണ് ഇരുവരും ഏറെയും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പിഷാരടിയ്ക്കും ധര്‍മജനും കഴിഞ്ഞിരുന്നു.

ഇക്കയുടെ മാസിനെ തോല്‍പ്പിക്കാന്‍ ആവില്ല, മാസ്റ്റര്‍പീസ് വീണ്ടും പുതിയ മേച്ചില്‍ പുറത്തേക്ക് പോവുന്നു

നിലവില്‍ രമേഷ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പിന്നാലെ ധര്‍മജന്‍ നിര്‍മാതാവ് ആകാനുള്ള ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളാണ് ധര്‍മജന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളിങ്ങനെ..

ധര്‍മജന്‍ നിര്‍മാതാവാകുന്നു...

മലയാള സിനിമയില്‍ ഇന്ന് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഘടകങ്ങളിലൊന്നായി മാറി കൊണ്ടിരിക്കുന്ന താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ കഴിവുകള്‍ കൊണ്ട് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ താരം നിര്‍മാതാവിന്റെ കുപ്പായം കൂടി അണിയാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രചോദനം ഇങ്ങനെയാണ്..

നല്ല കഥയുണ്ടെങ്കിലും നവാഗതര്‍ക്ക് സിനിമയിലേക്ക് എത്തണമെങ്കില്‍ വലിയ കടമ്പകള്‍ കടക്കണം. നായക നടന്മാരെ സമീപിക്കാന്‍ തന്നെ ഇത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇക്കാരണമാണ് തന്നെ നിര്‍മാണത്തിലും ഒരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ധര്‍മജന്‍ പറയുന്നത്.

ചില അനുഭവങ്ങള്‍

തന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ പലരിലേക്കും ഇത്തരത്തില്‍ കഥ എത്തിക്കുകയും കഥ ഇഷ്ടപ്പെട്ടതിന് ശേഷം അവര്‍ അത് നായകനടന്മാരിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് പ്രൊഡ്യൂസര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം താന്‍ മുഖാന്തിരം നടന്നിരുന്നു. ഇത്തരം ചില അനുഭവങ്ങളാണ് തനിക്ക് പ്രചോദനമായതെന്നാണ് ധര്‍മജന്‍ പറയുന്നത്.

പുതിയ സംരംഭം

ആദിത്യ ക്രിയേഷന്‍സ് എന്ന ബാനറില്‍ ധര്‍മജനൊപ്പം ചില സുഹൃത്തുക്കളും ചേര്‍ന്നാണ് പുതിയ പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഏപ്രില്‍ 7 ന് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് പറയുന്നത്.

ഏപ്രില്‍ ഏഴിന്റെ പ്രത്യേകത


സിനിമയെ കുറിച്ചുള്ള പ്രഖ്യാപനത്തിന് തിരഞ്ഞെടുത്ത ദിവസവും, മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ജീവിതവുമായി ഏപ്രില്‍ ഏഴിന് ഒരു പ്രത്യേകതയുണ്ടെന്നും അത് സിനിമയുടെ കഥയുമായി പ്രധാന്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നായകന്‍ വിഷ്ണു..


ചിത്രത്തിലെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനാണെന്നായിരുന്നു പറഞ്ഞിരുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും ഒന്നിക്കുന്ന സിനിമയായിരിക്കും ഇത്.

English summary
Dharmajan Bolgatty become a producer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam