twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുരരാജയും ലൂസിഫറും ഒരുമിച്ച് എത്തിയപ്പോള്‍ ധര്‍മ്മജന്‍ ചെയ്തത്! വെെറലായി പോസ്റ്റ്! കാണൂ

    By Midhun Raj
    |

    മധുര രാജ,ലൂസിഫര്‍ തുടങ്ങിയ സിനിമകളുടെ ടീസര്‍,ട്രെയിലര്‍
    റിലീസ് കഴിഞ്ഞ ദിവസം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മമ്മൂട്ടിയുടെ മധുരാജ ടീസര്‍ ആദ്യമെത്തിയപ്പോള്‍ പിന്നാലെയായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളുടെയും വീഡിയോകള്‍ യൂടൂബില്‍ തരംഗമാവുകയും ചെയ്തിരുന്നു.

    ലൂസിഫറിന്റെ വരവ് മിന്നിക്കും! അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു! തരംഗമാവാന്‍ സ്റ്റീഫന്‍ നെടുമ്പളളിലൂസിഫറിന്റെ വരവ് മിന്നിക്കും! അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു! തരംഗമാവാന്‍ സ്റ്റീഫന്‍ നെടുമ്പളളി

    മോഹന്‍ലാലിന്റെ ലൂസിഫര്‍ ട്രെയിലര്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നത്. ആരാധകര്‍ക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രണ്ടു സിനിമകള്‍ക്കും പിന്തുണ അറിയിച്ച് എത്തിയിരുന്നു. രണ്ടു ചിത്രങ്ങളുടെയും ടീസറും ട്രെയിലറും പുറത്തിറങ്ങിയത് ഏകദേശം ഒരേ സമയത്തായിരുന്നതിനാല്‍ വ്യത്യസ്തമായിട്ടാണ് ധര്‍മ്മജന്‍ പിന്തുണ അറിയിച്ചത്.

    dharmajan bolgatty

    മധുര രാജയുടെ ടീസറില്‍ നിന്ന് മമ്മൂട്ടിയുടെ കൈയ്യുടെ ചിത്രവും ലൂസിഫര്‍ ട്രെയിലറില്‍ നിന്ന് മോഹന്‍ലാലിന്റെ കാലിന്റെ ചിത്രവുമാണ് ധര്‍മജ്ജന്‍ പങ്കുവെച്ചത്. രണ്ടു ചിത്രങ്ങള്‍ക്കു താഴെയും കൊടുത്ത സ്‌മൈലികള്‍ പോലും കൃത്യമായിട്ടാണ് വെച്ചിരുന്നത്. മമ്മൂക്കയും ലാലേട്ടനും ഒരേ പോലെ പ്രിയപ്പെട്ടതാണെന്ന് കാണിച്ചുകൊണ്ടാണ് നടന്‍ ഇങ്ങനെ ചെയ്തിരിക്കുന്നത്.

    അതേസമയം ലൂസിഫറിന്റെയും മധുരരാജയുടെയും വരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫര്‍ മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുമ്പോള്‍ എപ്രില്‍ 12നാണ് മധുരരാജ റിലീസ് ചെയ്യുന്നത്. രണ്ടു ചിത്രങ്ങളും വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    മധുരരാജയ്ക്ക് പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വരവ്! ഉണ്ടയുടെ ചിത്രീകരണം പൂര്‍ത്തിയായിമധുരരാജയ്ക്ക് പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വരവ്! ഉണ്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി

    ലയണല്‍ മെസിക്ക് ട്രിബ്യൂട്ടുമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്! പ്രൊമോ വീഡിയോ പുറത്ത്! കാണൂലയണല്‍ മെസിക്ക് ട്രിബ്യൂട്ടുമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്! പ്രൊമോ വീഡിയോ പുറത്ത്! കാണൂ

    English summary
    dharmajan bolgatty fb post about lucifer and maduraraja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X