ധര്‍മജന്‍ ബോള്‍ഗാട്ടി ഇനി നായകന്‍! ജയറമല്ല, ഇത്തവണ കണ്ണന്‍ താമരക്കുളത്തിന്റെ നായകന്‍

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം ശ്രദ്ധേയനായി. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം.

ഇത്രയും കാലം കോമഡി നടനായിട്ടും സഹനടനായിട്ടുമൊക്കെയാണ് ധര്‍മജനെ കണ്ടിട്ടുള്ളതെങ്കില്‍ ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ആദ്യമായി ധര്‍മജനും നായകനാവുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ധര്‍മജന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. കൂടുതല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.

dharmajan

മരട് 375 എന്ന് പേരിട്ടിരിക്കുന്ന സിനിമ കൊച്ചിയിലെ മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ പശ്ചാതലത്തില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതും ചിത്രത്തിനുണ്ട്. പട്ടാഭിരാമന്റെ രചയിതാവ് ദിനേശ് പള്ളത്താണ് ഈ സിനിമയ്ക്കും രചന നിര്‍വഹിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X