ധര്‍മജന്‍ ആള് പുലിയാണ്, ഇതുവരെ കണ്ടത് പോലെയല്ല! ഇനി വില്ലനാണ്, സംവിധാനം വഴിയെ ഉണ്ടാവും!!
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടി തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല പാടാനും കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു. സിനിമയില്‍ നിര്‍മാതാവിന്റെ കുപ്പായത്തിലെത്തിയ ധര്‍മജന്‍ അടുത്തിടെയാണ് ഒരു ചിത്രത്തില്‍ പാട്ട് പാടുന്നത്. ധര്‍മജന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണെങ്കിലും ഓരോ ടൈപ്പിലാണ് എല്ലാ വേഷങ്ങളും. അതില്‍ നിന്നുമൊരു മാറ്റം ഉടന്‍ ഉണ്ടാവുമെന്നാണ് താരമിപ്പോള്‍ പറയുന്നത്.
അടുത്ത വരാനിരിക്കുന്ന സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ധര്‍മജന്‍ അവതരിപ്പിക്കാന്‍ പോവുന്നത്. ഒരേ രീതിയിലുള്ള റോള്‍ മാറ്റി പുതിയൊരു വേഷത്തിലെത്തുമെന്ന കാര്യം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്. അടുത്ത സിനിമയില്‍ ഞാനൊരു വില്ലനാണ്. ഷൂട്ടിംഗ് ഒക്കെ പൂര്‍ത്തിയായി. ഒരു സസ്‌പെന്‍സ് കതാപാത്രമാണ്. എന്നെ പോലെ ഒരാള്‍ക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ഇണങ്ങുമോ എന്ന് സംശയിക്കേണ്ടതില്ല. കുറച്ച് പരിമിതികള്‍ ഉള്ള വില്ലന്‍ വേഷമായിരിക്കും അതെന്നും ധര്‍മജന്‍ പറയുന്നു.

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും ധര്‍മജന്‍ പറഞ്ഞിരുന്നു. സംവിധാനം ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ കുറെ ചിത്രങ്ങളില്‍ അഭിനയിക്കാനുമുണ്ട്. പറ്റിയ തിരക്കഥ കൈയിലുണ്ടെന്നും ഈ തിരക്കക്കൊക്കെ കഴിഞ്ഞിട്ട് ചെയ്യാമെന്നോര്‍ത്തിരിക്കുകയാണെന്നും ധര്‍മജന്‍ പറയുന്നു.
നവംബര്‍ പതിനാറിന് തിയറ്ററുകളിലേക്കെത്തിയ നിത്യഹരിത നായകനിലൂടെയാണ് ധര്‍മജന്‍ ആദ്യമായി പാട്ട് പാടിയത്. സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തുകയാണ്. സിനിമയ്ക്ക് പുറമേ മീന്‍ കച്ചവടവും നൂറ് മേനി കൊയ്തിരിക്കുകയാണ്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ കേരളത്തില്‍ അങ്ങോളം ബ്രാഞ്ചുകള്‍ സ്ഥാപിച്ച് വരികയാണ്.


Click it and Unblock the Notifications