For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരും

  |

  മിമിക്രി ലോകത്ത് നിന്നും സിനിമയിലെത്തിയ വിജയം കൈവരിച്ച നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ രമേഷ് പിഷാരടി, ധര്‍മജന്‍ കൂട്ടുകെട്ടില്‍ ഒട്ടനവധി ടെലിവിഷന്‍ പ്രോഗ്രാമുകളും സ്‌റ്റേജ് ഷോ കളും നടന്നിരുന്നു. സിനിമയിലേക്കെത്തിയ ധര്‍മജന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. നടനില്‍ നിന്നും ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല റോളുകളും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

  സിനിമയല്ല മീന്‍ കച്ചവടമാണ് സൂപ്പര്‍ഹിറ്റ്! ധര്‍മജന്‍ തുടങ്ങി, പിഷാരടിയും മറ്റ് താരങ്ങളും ഏറ്റെടുത്തു

  ഒരു ടെലിവിഷന്‍ പരിപാടി ഇത്രയും ജനപ്രിയമാകുമോ? ടോപ് സിംഗര്‍ വേദിയെ കൈയിലെടുത്ത് രമേഷ് പിഷരാടി!

  സിനിമയ്ക്കപ്പുറം മീന്‍ കച്ചവടത്തിന് ഇറങ്ങിയും ധര്‍മജന്‍ നൂറ് മേനി കൊയ്തിരിക്കുകയാണ്. ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ ആരംഭിച്ച മത്സ്യകച്ചവടം ഇപ്പോള്‍ വിവിധയിടങ്ങളിലേക്ക് കൂടി പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചിരിക്കുകയാണ്. അതിലൊന്ന് നടന്‍ രമേഷ് പിഷാരടി ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. ഉദ്ഘാടനത്തിനെത്തിയ സലീം കുമാറിന്റെ പ്രസംഗം ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

  ശ്രീനിവാസന്റെ തിരക്കഥയില്‍ പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു! മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

   ധര്‍മൂസ് ഫിഷ് ഹബ്ബ്

  ധര്‍മൂസ് ഫിഷ് ഹബ്ബ്

  വെള്ളിത്തിരയില്‍ വിവിധ വേഷങ്ങളിലൂടെ ശ്രദ്ധയനായ ധര്‍മജന്‍ മത്സ്യക്കച്ചവടക്കാരന്റെ വേഷത്തില്‍ എത്തി സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ്. കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീന്‍ കച്ചവടത്തിനായി ധര്‍മജനനെത്തിയത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന കേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യന്‍പ്പന്‍ കാവിന് സമീപമായിട്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. അന്ന് നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നത്. ധര്‍മൂസ് ഫിഷ് ഹബ്ബിന് വലിയ പ്രചാരം ലഭിച്ചതോടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു.

  സുഹൃത്തുക്കള്‍ക്കൊപ്പം

  സുഹൃത്തുക്കള്‍ക്കൊപ്പം

  ഇത്തരമൊരു സംരംഭം ആരംഭിച്ചപ്പോള്‍ ധര്‍മജനൊപ്പം ഉറ്റസുഹൃത്തുക്കളായ പതിനൊന്ന് പേരുമുണ്ടായിരുന്നു. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗതമായ മത്സ്യത്തൊഴിലാളികളില്‍ നിന്നും വീശ് വല ഉപയോഗിക്കുന്നവരില്‍ നിന്നുമെല്ലാം നേരിട്ട് മീന്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് ടീമിന്റെ ഉദ്ദേശം. മീനുകള്‍ വൃത്തിയാക്കി ഓര്‍ഡറുകള്‍ അനുസരിച്ച് വീടുകളിലും ഫ്ളാറ്റുകളിലും എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ ആവശ്യക്കാരുടെ എണ്ണം കൂടിയിരിക്കുകയാണ്.

   പിഷാരടിയുമെത്തി..

  പിഷാരടിയുമെത്തി..

  ധര്‍മജന്റെ ഏറ്റവും വലിയ സുഹൃത്തായ രമേഷ് പിഷാരടിയും മത്സ്യവില്‍പ്പനയിലേക്ക് എത്തിയിരിക്കുകയാണ്. വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പുതിയ ഫ്രാഞ്ചൈസിയ്ക്ക് തുടക്കമായത്. രമേഷ് പിഷാരടിയും കലാഭവന്‍ പ്രസാദും ചേര്‍ന്നാണ് കട ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. സലീം കുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍. ടിനി ടോം, കലാഭവന്‍ ഷാജേണ്‍, സുബി, തുടങ്ങി താരങ്ങളും ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  സലീം കുമാറിന്റെ വാക്കുകള്‍

  പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടന്‍ എന്റെ ആശാനുമാണ്. ഇതൊരു ചരിത്ര നിമിഷമാണെന്നു ഞാന്‍ പറയും. കാരണം ബ്രാഹ്മാണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായ നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ധര്‍മൂസ് ഫിഷ് ഹബ്ബ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെ പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. നാദിര്‍ഷയും ദിലീപും കൂടി കളമേശ്ശരിയില്‍ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങുകയാണ്.

  എന്റെ ഭാര്യ വരെ ഞെട്ടിപ്പോയി

  എന്റെ ഭാര്യ വരെ ഞെട്ടിപ്പോയി

  പിഷാരടി മീന്‍ കച്ചവടം തുടങ്ങുന്നുവെന്ന് കേട്ട് എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടില്‍ കളിച്ച് വളര്‍ന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവര്‍ക്കും മീന്‍ വിളമ്പുമ്പോള്‍ പിഷാരടിയ്ക്ക് മാത്രം വെഡിറ്റബിള്‍. അങ്ങനെയുള്ള ആള്‍ എങ്ങനെ മീന്‍ കട തുടങ്ങുന്നുവെന്നായിരുന്നു അവളുടെ ചോദ്യം. അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ സൈക്കിളിലിരിക്കും, ഞാന്‍ കോട്ടണിഞ്ഞ് മീന്‍ മീന്‍ എന്ന് വിളിച്ച് പറഞ്ഞാകും ഉദ്ഘാടനമെന്നും.

  മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തുടങ്ങും

  മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തുടങ്ങും

  ഇതൊരു വലിയ ബിസിനസ് തന്നെയാണ്. മുന്നോട്ട് പോയി കഴിഞ്ഞാല്‍ ഭാവിയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിന് തുടക്കം കുറിച്ച ധര്‍മജനും ധര്‍മജന്റെ പാത പിന്തുടരുന്ന പിഷാരടിയ്ക്കും പ്രസാദ് ഏട്ടനും എല്ലാ ആശംസകളും എന്ന് പറഞ്ഞാണ് സലീം കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.

  ഫിഷ് ഹബ്ബിന്റെ വിജയം

  ഫിഷ് ഹബ്ബിന്റെ വിജയം

  പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വില്‍പ്പനയാണ് ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും ലഭിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും കൂടുതല്‍ മികച്ച നിരക്ക് ലഭിക്കുകയും ചെയ്യും. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുന്‍പ് ധര്‍മജന്‍ പരമ്പരാഗതമായ മത്സ്യത്തൊഴിലാളികളുടെ കൂടെ മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അതിനാല്‍ താഴെ തട്ടിലെ രീതികള്‍ അറിയാമെന്നുള്ളതും വലിയ അനുഗ്രഹമായി. മീന്‍ പിടുത്തുക്കാര്‍ എപ്പോള്‍ പിടിക്കുന്ന മീനും ധര്‍മൂസ് ഹബ്ബില്‍ എത്തിക്കുമെന്നതാണ് ഈ വിജയത്തിന് പിന്നിലെ ഘടകം.

  English summary
  Dharmajan Bolgatty's Dharmoos fish hub new branch inaugurated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X