മീന്‍ വാങ്ങിയാല്‍ സിനിമാ ടിക്കറ്റ് ഫ്രീ! വമ്പന്‍ ഓഫറുമായി ധര്‍മൂസ് ഫിഷ് ഹബ്ബ്!
മലയാള സിനിമയില്‍ വളരെ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ ധര്‍മജന്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും സഹതാരമായിട്ടും അതിവേഗമാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. ഇന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മുതല്‍ ഏത് പ്രായത്തിലുള്ള വേഷങ്ങളും കൈകാര്യം ചെയ്യുന്ന താരങ്ങളില്‍ ഒരാള്‍ ധര്‍മജനാണ്. സിനിമയ്ക്കപ്പുറം വലിയൊരു ബിസിനസും താരം തുടങ്ങിയിരുന്നു.
ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ മീന്‍ കച്ചവടമായിരുന്നു ധര്‍ജമജന്‍ ആരംഭിച്ചത്. ഈ ബിസിനസ് വലിയ വിജയമായതോടെ കേരളത്തിലെ പല ജില്ലകളിലേക്കും കച്ചവടം വ്യാപിച്ചു. ധര്‍മജനെ കൂടാതെ രമേഷ് പിഷാരടി അടക്കം നിരവധി താരങ്ങളാണ് പലയിടത്തും കച്ചവടം തുടങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും മീന്‍ വാങ്ങുന്നവര്‍ക്ക് സിനിമ ടിക്കറ്റ് സൗജന്യമാണെന്ന ഓഫറുമായി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ ധര്‍മജന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ധര്‍മജന്‍ പറയുന്നതിങ്ങനെ..
നിങ്ങള്‍ക്കായി... ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും മീന്‍ വാങ്ങു. എന്റെ ഗ്രാന്‍ഡ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടു. ജൂണ്‍ 9 മുതല്‍ ജൂണ്‍ 13 വരെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും അഞ്ഞൂറ് രൂപയ്ക്കും അതിന് മുകളിലേക്കും മീന്‍ വാങ്ങുന്നവര്‍ക്ക് 1 ടിക്കറ്റും 750 രൂപയ്‌ക്കോ അതിന് മുകളിലോ വാങ്ങുന്നവര്‍ക്ക് 2 ടിക്കറ്റ്, 1000 രൂപയ്ക്കും അതിന് മുകളിലോ വാങ്ങുന്നവര്‍ക്ക് 3 ടിക്കറ്റുമാണ് നല്‍കുന്നത്.
ധര്‍മൂസ് ഫിഷ് ഹബ്ബ് ഹിറ്റാണെങ്കിലും ധര്‍മജന്റെ പുതിയ ഓഫറിനെ വിമര്‍ശിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇങ്ങനെ സൗജന്യ ടിക്കറ്റുമായി വന്നതിന് പിന്നിലെ കാരണമെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നു. ജയറാം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്‍ഡ് ഫാദര്‍. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തില്‍ ജയറാം ഒരു മുത്തച്ഛനായിട്ട് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഷാനി ഖാദറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മാണം.


Click it and Unblock the Notifications











