twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയല്ല മീന്‍ കച്ചവടമാണ് സൂപ്പര്‍ഹിറ്റ്! ധര്‍മജന്‍ തുടങ്ങി, പിഷാരടിയും മറ്റ് താരങ്ങളും ഏറ്റെടുത്തു

    |

    Recommended Video

    ധര്‍മജന്റെ ധർമൂസ് ഫിഷ് ഹബ് വൻ വിജയം | FilmiBeat Malayalam

    സിനിമ വലിയൊരു വ്യവസായ മേഖല തന്നെയാണ്. കോടികള്‍ വാരിയെറിഞ്ഞ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ബോക്‌സോഫീസില്‍ നിന്നും തിരിച്ച് കോടികള്‍ പ്രതീക്ഷിച്ചാണ്. നായകന്മാരായി സിനിമയിലെത്തിയ പലരും ഇന്ന് നിര്‍മാണത്തിലേക്ക് കൂടി തിരിഞ്ഞിരുന്നു. സിനിമയ്ക്കപ്പുറം ബിസിനസുകളിലേക്ക് മാറിയവരുമുണ്ട്. നടിമാര്‍ ഫാഷന്‍ മേഖലകളിലേക്കും നടന്മാര്‍ വലിയ വ്യവസായങ്ങളും ആരംഭിച്ചിരുന്നു.

     താരപുത്രിയുടെ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂലാ! നടി കീര്‍ത്തി സുരേഷിന്റെ കിടിലന്‍ ഫോട്ടോസ് വൈറലാവുന്നു താരപുത്രിയുടെ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂലാ! നടി കീര്‍ത്തി സുരേഷിന്റെ കിടിലന്‍ ഫോട്ടോസ് വൈറലാവുന്നു

    ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല! മന്ത്രി എകെ ബാലന്‍ പറയുന്നു!ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല! മന്ത്രി എകെ ബാലന്‍ പറയുന്നു!

    അടുത്തിടെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയത്തിന് പുറമേ നിര്‍മാണത്തിലേക്ക് ചുവടു മാറിയിരുന്നു. എന്നാല്‍ അതിലും ശ്രദ്ധേയമായത് ധര്‍മജന്റെ മീന്‍ കച്ചവടമായിരുന്നു. മത്സ്യകച്ചവടമെന്ന് പറയുമ്പോള്‍ ആദ്യമൊരു അയ്യേ എന്ന് പറയുന്നവരുണ്ടെങ്കിലും നൂറ്‌മേനി വിജയം കൊയ്തിരിക്കുകയാണ് ധര്‍മജനിപ്പോള്‍. ധര്‍മജന് കൂട്ടിന് നിരവധി താരങ്ങള്‍ കൂടി എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. മനോരമയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

    (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

    ധര്‍മജന്റെ വിജയങ്ങള്‍

    ധര്‍മജന്റെ വിജയങ്ങള്‍

    മിനിസ്‌ക്രീനിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പം കോമഡി വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന ധര്‍മജന്റെ തമാശകള്‍ പ്രേക്ഷകരെയും രസിപ്പിച്ചിരുന്നു. പിഷാരടി-ധര്‍മജന്‍ കൂട്ടുകെട്ട് വിജയിച്ചതോടെ ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും ഇരുവര്‍ക്കും തിരക്കോട് തിരക്കായിരുന്നു. ബഡായി ബംഗ്ലാവിലൂടെ ഇരുവരും വലിയ ആരാധകരെയും സമ്പാദിച്ചിരുന്നു. പിഷാരടി സംവിധാനത്തിലേക്ക് കൂടി ചുവടു മാറിയപ്പോള്‍ ധര്‍മജന്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞു.

     മീന്‍ കച്ചവടത്തിലേക്ക്..

    മീന്‍ കച്ചവടത്തിലേക്ക്..

    നിര്‍മാതാവ് ആയതിന് പിന്നാലെ വെള്ളിത്തിരയ്ക്ക് പുറത്ത് ധര്‍മജന്‍ മത്സ്യക്കച്ചവടക്കാരന്റെ വേഷത്തില്‍ എത്തുകയായിരുന്നു. കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീന്‍ കച്ചവടത്തിനായി ധര്‍മജനനെത്തിയത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന കേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യന്‍പ്പന്‍ കാവിന് സമീപമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നത്.

    11 സുഹൃത്തുക്കള്‍ക്കൊപ്പം

    11 സുഹൃത്തുക്കള്‍ക്കൊപ്പം

    ധര്‍മജന്റെ ഉറ്റസുഹൃത്തുക്കളായ പതിനൊന്ന് പേരുമായി ചേര്‍ന്നായിരുന്നു ധര്‍മ്മൂസ് ഫിഷ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയത്. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗതമായ മത്സ്യത്തൊഴിലാളികളില്‍ നിന്നും വീശ് വല ഉപയോഗിക്കുന്നവരില്‍ നിന്നുമെല്ലാം നേരിട്ട് മീന്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് ടീമിന്റെ ഉദ്ദേശം. മീനുകള്‍ വൃത്തിയാക്കി ഓര്‍ഡറുകള്‍ അനുസരിച്ച് വീടുകളിലും ഫ്‌ളാറ്റുകളിലും എത്തിക്കുകയും ചെയ്തിരുന്നു.

    ധര്‍മജനൊപ്പം നിരവധി താരങ്ങളും!

    ധര്‍മജനൊപ്പം നിരവധി താരങ്ങളും!

    കൊച്ചിയിലെ മീന്‍ കച്ചവടം സാമ്പത്തിക വിജയം കണ്ടതോടെ ധര്‍മജനൊപ്പം പങ്കാളികളായി മലയാള സിനിമയിലെ നിരവധി താരങ്ങളും മീന്‍ കച്ചവടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിജയരാഘവന്‍, രമേഷ് പിഷാരടി, നാദിര്‍ഷ, ടിനി ടോം, എന്നിവരാണ് ധര്‍മജനൊപ്പം കച്ചവടത്തിലെത്തിയിരിക്കുന്ന താരങ്ങള്‍. കോട്ടയത്ത് വിജയരാഘവന്‍, കളമശേരി നാദിര്‍ഷ, രമേഷ് പിഷാരടി -വെണ്ണല, ടിനി ടോം- ആലുവ, എന്നിവിടങ്ങളിലാണ് കച്ചവടം ആരംഭിക്കാന്‍ പോവുന്നത്.

     വിജയത്തിന് പിന്നില്‍

    വിജയത്തിന് പിന്നില്‍

    പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വില്‍പ്പനയാണ് ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും ലഭിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല് മീന്‍പിടുത്തക്കാര്‍ക്കും കൂടുതല്‍ മികച്ച നിരക്ക് ലഭിക്കുകയും ചെയ്യും. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുന്‍പ് ധര്‍മജന്‍ പരമ്പരാഗതമായ മത്സ്യത്തൊഴിലാളികളുടെ കൂടെ മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അതിനാല്‍ താഴെ തട്ടിലെ രീതികള്‍ അറിയാമെന്നുള്ളതും വലിയ അനുഗ്രഹമായി. മീന്‍ പിടുത്തുക്കാര്‍ എപ്പോള്‍ പിടിക്കുന്ന മീനും ധര്‍മൂസ് ഹബ്ബില്‍ എത്തിക്കുമെന്നതാണ് ഈ വിജയത്തിന് പിന്നിലെ ഘടകങ്ങളിലൊന്ന്.

    ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും

    ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും

    അയ്യപ്പന്‍ കാവില്‍ ആരംഭിച്ച ആദ്യ കേന്ദ്രത്തില്‍ മീന്‍ വിഭവങ്ങള്‍ പാകം ചെയ്ത് കൊടുക്കാനും തുടങ്ങിയിരിക്കുകയാണ്. ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ അരമണിക്കൂറിനകം നാടന്‍ രീതിയില്‍ പാചകം ചെയ്ത് ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിച്ച് കൊടുക്കും. ഹോം ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. സിനിമാ താരങ്ങള്‍ അല്ലാത്തവര്‍ക്കും വിവിധയിടങ്ങളില്‍ ഫ്രാഞ്ചൈസി നല്‍കുമെന്നും ധര്‍മജന്‍ പറഞ്ഞിരിക്കുകയാണ്. നവംബർ അഞ്ചിന് പനമ്പള്ളി നഗറിൽ പുതിയൊരു ഷോപ്പ് കൂടി ഉദ്ഘാടനം ചെയ്യുകയാണ്. നടൻ ജയസൂര്യയാണ് ഉദ്ഘാടകൻ. ഇത്തവണ യുവാക്കളായ വൈപ്പിൻ റോഷിൻ, നിഖിൽ ബാബു, സെബിൻ, നിഖിൽ, ലിബിൻ എന്നിവർ ചേർന്നാണ് ആരംഭിച്ചിരിക്കുന്നത്.

    English summary
    Dharmajan Bolgatty's Dharmoos fish hub super hit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X