മെയ്ഡ് ഫോര്‍ ഈച്ച് അദര്‍! വാലന്റൈന്‍സ് ദിനത്തില്‍ ധര്‍മ്മജന്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു! കാണൂ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന ജനപ്രിയ താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ടെലിവിഷന്‍ ഷോകളില്‍നിന്നും സിനിമയിലെത്തിയ താരങ്ങള്‍ എപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇരുവരും ഒരുമിച്ചെത്താറുളള പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഇരുതാരങ്ങള്‍ക്കുമുളളത്.

ഇന്ന് വാലന്റൈന്‍സ് ദിനത്തില്‍ ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു ചിത്രം വൈറലായി മാറിയിരുന്നു. വാലന്റൈന്‍സ് ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ധര്‍മ്മജന്‍ ഇരുവരുടെയും പഴകാല ചിത്രം പങ്കുവെച്ചത്. പിഷാരടിക്കൊപ്പം പെണ്‍വേഷം കെട്ടിനില്‍ക്കുന്നൊരു ചിത്രമാണ് പ്രണയ ദിനത്തില്‍ ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ramesh pisharody-dharmajan

സൗഹൃദം വിട്ടൊരു കളിയില്ലെന്നാണ് ചിത്രത്തിലൂടെ താരം പ്രഖ്യാപിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി പങ്കുവെച്ച ചിത്രം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടന്റെ പോസ്റ്റിനു താഴെയായി നിരവധി കമന്റുകളും ആരാധകര്‍ കുറിച്ചിട്ടുണ്ട്. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ബെസ്റ്റ് കപ്പിള്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ കമന്റുകളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ചിത്രത്തിന് താഴെയായി വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X