11 വര്‍ഷത്തെ കഷ്ടപ്പാടിന് ലഭിച്ച പെന്‍ഷനാണ് ഈ ജീവിതം! മനസ് തുറന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി തിളങ്ങിനില്‍ക്കുന്ന നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മലയാളത്തിലെ തിരക്കേറിയെ ഹാസ്യ താരങ്ങളില്‍ ഒരാളു കൂടിയാണ് ഇപ്പോള്‍ ധര്‍മ്മജന്‍. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ 11 വര്‍ഷത്തെ കഷ്ടപ്പാടിന്റെ പെന്‍ഷനാണ് ഇന്നത്തെ ജീവിതമെന്ന് ധര്‍മ്മജന്‍ പറഞ്ഞിരുന്നു.
തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് അഭിമുഖത്തില്‍ മനസു തുറന്നപ്പോഴാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ പഠനമൊക്കെ കഴിഞ്ഞ് നിന്നപ്പോള്‍ എനിക്ക് ജോലി കിട്ടിയതാണ്. പക്ഷേ പോയില്ല. എന്റെ കൂടെയുള്ളവരൊക്കെ പണിക്കു പോയി. ശമ്പളം വാങ്ങി. ഞാന്‍ അപ്പോഴും വരുമാനമൊന്നുമില്ലാതെ സീരിയലിന്റെയും മിമിക്രിയുടെയും പിന്നാലെയായിരുന്നു.

11 വര്‍ഷത്തോളും അതിന്റെ പിറകെ നടന്നു. അതിന്റെ പെന്‍ഷനാണ് എനിക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തെ അങ്ങനെയാണ് ഞാന്‍ കാണുന്നത്. മനോരമയുമായുളള അഭിമുഖത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അതേസമയം ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മിച്ച നിത്യഹരിത നായകന്‍ ഇന്നായിരുന്നു പുറത്തിറങ്ങിയിരുന്നത്. നിര്‍മ്മാണത്തിനു പുറമെ സംവിധാനരംഗത്തേക്കു കൂടി കടക്കുമെന്ന സൂചനയും ധര്‍മജന്‍ അഭിമുഖത്തില്‍ നല്‍കിയിരുന്നു. പറ്റിയ തിരക്കഥ കൈയ്യിലുണ്ടെന്നും തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം അതിലേക്ക് കടക്കാമെന്ന് കരുതിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ ധര്‍മ്മജന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











