എഴുതാന്‍ തനിക്ക് കഞ്ചാവ് വേണ്ടി വന്നിട്ടില്ല! ജോലിയുടെ ഭാഗമായി അത് ചെയ്തേ പറ്റൂ...

മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലെത്തിയ നിരവധി താരങ്ങളുണ്ട്. എന്നാൽ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിട്ടുളളൂ. ഇത്തരത്തിൽ മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് ധർമജൻ ബോളൾഗാട്ടി. ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത സിനിമാല എന്ന ഷോയിലൂടെയാണ് ധർമജൻ വെള്ളിത്തിരയിൽ എത്തുന്നത്.

ആദ്യം ചെറിയ കഥപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് സിനിമയിലെ സ്ഥിരം മുഖമായി മാറുകയായിരുന്നു താരം. മിനിസ്ക്രീനിലെ ഹിറ്റ് ജോഡികളാണ് ധർമജൻ -രമേഷ് പിഷാരടി കൂട്ട് ക്കെട്ട് . ഇരുവരും ചേർന്നാൽ ചിരിയുടെ മാലപ്പാടക്കം പൊട്ടും. നടൻ എന്നതിവുപരി ഒരു എഴുത്തുകാരൻ കൂടിയാണ് ധർമജൻ. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ എഴുത്തിന്റെ വിശേഷങ്ങളെ കുറിച്ച് പങ്കുവെച്ചത്.

   ധർമജൻ എന്ന എഴുത്തുകാരൻ

അഭിനേതാവ് എന്ന നിലയിലാണ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ധർമജൻ അറിയപ്പെടുന്നത്. എന്നാൽ ധർമജനിലെ എഴുത്തുകാരനെ വളരെ കുറച്ചു പേർക്ക് മാത്രമേ അറിയുകയുള്ളൂ. മൂന്ന് മെഗാ സീരിയലുകള്‍ അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിയസായിരുന്ന സിനിമാലയിലെ എപ്പിസോഡുകള്‍ എല്ലാം എഴുതിയത് ധര്‍മ്മജന്‍ തന്നെയായിരുന്നു. ധർമജൻ - രമേഷ് പിഷാരടി കൂട്ട്ക്കെട്ട് പ്രേക്ഷകരുടെ ഇടയിൽ ഹിറ്റായത് സിനിമാലയിലൂടെയാണ്.

 എഴുതാൻ കഞ്ചാവ്

എഴുത്തുകാരനായിട്ടാണ് ജോലിയുടെ ഭാഗമായി എഴുതിയേ പറ്റൂ അപ്പോള്‍ പ്രതിസന്ധികരമായ അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക സാധ്യമല്ല. എഴുതാന്‍ എനിക്ക് ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. കാലാരംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാർ മികച്ച സൃഷ്ടികൾക്കായി ഏകാന്തവാസവും കഞ്ചാവു പോലുളള ലഹരു ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ടെന്നും സംസാരമുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള തെറ്റിധാരണ ഒഴിവാക്കാൻ വേണ്ടിയാകണം ധർമജന്റെ പ്രതികരണം.

 പിഷാരടി- ധർമജൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രാമേഷ് പിഷാരടിയും ധർമജനും. ഇരുവരും ഒന്നിച്ചു വേദിയിൽ എത്തിയാൽ ചിരിയുടെ മാലപ്പടക്കമാകും അവിട പൊട്ടുക. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് ധർമജൻ പിഷാരടി കൂട്ട്കെട്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പ്രേക്ഷകരുടെ ഇയിൽ ക്ലിക്കാവുകയും ചെയ്തു. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും കോമഡി പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബാഡായി ബംഗ്ലാവായിരുന്നു പിഷാരിയുെ ധർമജവും ഒരുമിച്ചെത്തിയ ടെലിവിഷൻ പരിപാടി. അവാർഡ് ഷോകളിലും ടെലിവിഷൻ പരിപാടിയിലും ഇരുവരും ഒന്നിച്ചെത്താറുണ്ട്.

 ദിലീപ്  ചിത്രത്തിലൂടെ

2010 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ പാപ്പി അപ്പച്ചോ എന്ന ചിത്രത്തിലൂടെയാണ് ധർമജൻ സിനിമയിൽ എത്തുന്നത്. പിന്നീട് മുൻ നായകന്മാരുടെ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമാകുകയായിരുന്നു താരം. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിൽ തിളങ്ങാനും ധർമജനായിരുന്നു. ദിലീപ് ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ധർമജൻ,, ബ്രദേഴ്സ് ഡേയാണ് ഇനി പുറത്തു വരാനുള്ള ധർമജൻ ചിത്രം. തമിഴിലും അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X