ധമാക്കയില്‍ നിക്കിയോടൊപ്പം നിക്കറിട്ട് ധര്‍മ്മജന്‍! വൈറലായി ലൊക്കേഷന്‍ ചിത്രം

By Midhun Raj

ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധമാക്കയിലെ ധര്‍മ്മജന്റെ വേറിട്ട ലുക്ക് നേരത്തെ വൈറലായി മാറിയിരുന്നു.

dharmajan bolgatty-nikki galrani

ഫ്രീക്ക് ലുക്കിലാണ് ഇത്തവണയും ധര്‍മ്മജന്‍ എത്തുന്നത്. നിക്കി ഗല്‍റാണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ധമാക്ക സെറ്റില്‍ വെച്ച് നിക്കി ഗല്‍റാണിക്കൊപ്പം എടുത്തൊരു ഫോട്ടോ ധര്‍മ്മജന്‍ പങ്കുവെച്ചിരുന്നു. നിക്കിക്കൊപ്പം നിക്കറിട്ട് എന്ന രസികന്‍ ക്യാപ്ഷനോടെയാണ് താരം ചിത്രം പുറത്തുവിട്ടിരുന്നത്.

ധര്‍മ്മജനു പുറമെ ടിക്ക് ടോക്ക് താരം ഫുക്രുവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുണ്ട്,.ഇത്തവണയും സെലിബ്രേഷന്‍ മൂഡിലുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ലാല്‍, സലീംകുമാര്‍, ഹരീഷ് കണാരന്‍, തരികിട സാബു തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X