ധര്‍മജന്‍ ദിലീപിന്റെ ബിനാമിയാണ്! നിര്‍മാണത്തിന് കാശ് മുടക്കിയത് ദിലീപോ?വെളിപ്പെടുത്തലുമായി ധര്‍മജന്‍

സഹനടനായി സിനിമയിലേക്ക് എത്തിയതാണെങ്കിലും ധര്‍മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറാണ്. നായകന്റെ കൂട്ടുകാരന്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലെത്താനും ധര്‍മജന് കഴിയുന്നതോടെ ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. രമേഷ് പിഷാരടിയ്‌ക്കൊപ്പം മിമിക്രി ലോകത്ത് നിന്നുമായിരുന്നു ധര്‍മജന്റെയും സിനിമാപ്രവേശം.

നടനില്‍ നിന്നും നിര്‍മാതാവിലേക്കും ഗായകനിലേക്കും ചുവടുമാറാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ധര്‍മജന്‍ ആദ്യമായി നിര്‍മ്മിച്ച സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമയ്ക്ക് വേണ്ടി കാശ് ഇറക്കുന്നത് ദിലീപാണോ എന്ന്് സിനിമ നിര്‍മാണം ഏറ്റെടുത്തത് മുതല്‍ ധര്‍മജന് കേള്‍ക്കേണ്ടി വന്ന ചോദ്യമായിരുന്നു. ഇതിനുള്ള മറുപടി താരം തന്നെ കൊടുത്തിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

 നിത്യ ഹരിതനായകന്‍

നിത്യ ഹരിതനായകന്‍

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ കൂട്ടുകെട്ട് ഹിറ്റാവുന്നത്. വികടകുമാരന്‍ എന്ന സിനിമയിലൂടെ ഇരുവരും ഒന്നിച്ചെങ്കിലും നവംബര്‍ പതിനാറിന് റിലീസിനെത്തിയ നിത്യ ഹരിതനായകന്‍ എന്ന സിനിമയ്ക്ക് പ്രത്യേകതകളുണ്ടായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കിയ നിത്യ ഹരിതനായകനിലൂടെയാണ് ധര്‍മജന്‍ ആദ്യമായി നിര്‍മാതാവ് ആയത്. ഈ ചിത്രത്തില്‍ തന്നെയാണ് ധര്‍മജന്‍ പാട്ട് പാടിയിരിക്കുന്നതും. മോശമില്ലാത്ത അഭിപ്രായം നേടി സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ദിലീപിന്റെ ബിനാമിയാണോ?

ദിലീപിന്റെ ബിനാമിയാണോ?

ജനപ്രിയ നടന്‍ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ധര്‍മജന്‍. ഇപ്പോള്‍ ധര്‍മജന്‍ നിര്‍മാതാവാകുന്നു എന്ന് പറഞ്ഞപ്പോള്‍ സിനിമയ്ക്ക് വേണ്ടി പൈസ ഇറക്കുന്നത് ദിലീപാണോ എന്നായിരുന്നു പലരുടെയും സംശയം. ധര്‍മജന്‍ എങ്ങനെ നിര്‍മാതാവായി, ഇതിന് മാത്രം പൈസ കൈയിലുണ്ടോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളായിരുന്നു ധര്‍മജന് നേരെ ഉയര്‍ന്നിരുന്നത്. ഇതിനെല്ലാമുള്ള മറുപടി താരത്തിന്റെ കൈയിലുണ്ട്.

ധര്‍മജന്റെ വാക്കുകള്‍

ധര്‍മജന്റെ വാക്കുകള്‍

ഇതുപോലെയുള്ള ചോദ്യങ്ങള്‍ എന്നോട് നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ നിര്‍മാതാവ്. ധര്‍മജന്‍ ഒരു ബിനാമിയാണോ? എന്നൊക്കെ ചോദിച്ചു. ഒരിക്കലുമല്ല കേട്ടോ. ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാന്‍ പോലും വഴിയില്ല. നിര്‍മാതാവ് ആയത് വലിയ കാശ് ഉള്ളത് കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശ് മുടക്കാന്‍ വന്നു.ഒപ്പം ഞാനും കാശ് മുടക്കി. കാശ് മുടക്കാത്ത നിര്‍മാതാവല്ല നല്ല വേദനയുള്ള നിര്‍മാതാവാണ്. സിനിമ നിങ്ങള്‍ തിയറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ കാശ് തിരിച്ച് കിട്ടൂ.

ഞാനൊരു കോടീശ്വരന്റെ മകനല്ല

ഞാനൊരു കോടീശ്വരന്റെ മകനല്ല

ഇനിയൊരു സിനിമ ചെയ്യണമെങ്കില്‍ നിങ്ങള്‍ തരുന്ന പ്രോത്സാഹനത്തിലൂടെയാണ് ചെയ്യാന്‍ കഴിയൂ. ഞാന്‍ വലിയ കോടീശ്വരനാകാന്‍ വേണ്ടിയൊന്നുമല്ല സിനിമ നിര്‍മ്മിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ട് വരാന്‍ വേണ്ടിയാണ്. ഒരു നല്ല സിനിമ നടക്കാതെ പോകരുത്. എന്ന ചിന്തയിലാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനൊന്നുമല്ല. സിനിമയില്‍ നിന്നും മിമിക്രിയില്‍ നിന്നുമെല്ലാം സമ്പാദിച്ച പൈസയാണ് എന്റെ കൈയിലുള്ളത്.

പിഷാരടിയെ എന്ത് കൊണ്ട് അഭിനയിപ്പിച്ചില്ല..

പിഷാരടിയെ എന്ത് കൊണ്ട് അഭിനയിപ്പിച്ചില്ല..

മാത്രമല്ല ഇത് വലിയ ബജറ്റ് വേണ്ടി വരുന്ന സിനിമയും അല്ലായിരുന്നു. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലായിരുന്നു. എന്നെക്കാള്‍ ചിലപ്പോള്‍ സംവിധായകനാവും ടെന്‍ഷന്‍ അടിച്ചിട്ടുണ്ടാവുകയെന്നും ധര്‍മജന്‍ പറയുന്നു. നിര്‍മാതാവായ ആദ്യ ചിത്രത്തില്‍ പിഷാരടിയെ എന്ത് കൊണ്ട് അഭിനയിപ്പിച്ചില്ല എന്ന ചോദ്യത്തിന് ഞാന്‍ ഉണ്ടാക്കിയ കാശ് എനിക്ക് നശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നാണ് ധര്‍മജന്‍ പറയുന്നത്.

മീന്‍ കച്ചവടം

മീന്‍ കച്ചവടം

സിനിമയില്‍ മാത്രമല്ല പുതിയൊരു ബിസിനസ് തുടങ്ങി അതിലും നൂറ് മേനി കൊയ്തിരിക്കുകയാണ് ധര്‍മജന്‍. ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ ആരംഭിച്ചിരുന്ന മത്സ്യ വില്‍പ്പന വലിയ വിജയമായിരുന്നു. കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ ധര്‍മജനും കൂട്ടുകാരും കേരളം മുഴുവന്‍ ഇത് വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിഷാരടിയും കലാഭവന്‍ പ്രസാദും ചേര്‍ന്ന് പുതിയൊരു ബ്രാഞ്ചിന് തുടക്കമായിരുന്നു. നിരവധി താരങ്ങളും ധര്‍മജന്റെ ബിസിനസിനൊപ്പമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X