»   » കട്ടപ്പനയിൽ നിന്നും അറപ്പുക്കോട്ടൈയിലേക്ക്, തമിഴ് അരങ്ങേറ്റത്തിന് ധർമജൻ! കലക്കി, തിമിർത്തു, കിടുക്കി

കട്ടപ്പനയിൽ നിന്നും അറപ്പുക്കോട്ടൈയിലേക്ക്, തമിഴ് അരങ്ങേറ്റത്തിന് ധർമജൻ! കലക്കി, തിമിർത്തു, കിടുക്കി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ നായികമാര്‍ സജീവമാകുന്നത് സാധാരണമാണ്. നടന്മാരുടെ കാര്യത്തില്‍ ഇത് അത്ര സജീവമല്ല. എല്ലാ ഭാഷകളിലും സജീവമായി നില്‍ക്കുന്ന ചുരുക്കം താരങ്ങളെ മലയാളത്തിലുള്ളു. അവര്‍ നടിമാരേക്കാള്‍ കുറവാണുതാനും.

മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് അരുണ്‍ ഗോപിയുടെ കിടിലം സര്‍പ്രൈസ്! നായകനായി അരങ്ങേറ്റം!

പുത്തന്‍ മേക്ക് ഓവറില്‍ ചുള്ളനായി മോഹന്‍ലാല്‍ കൊച്ചിയില്‍! വൈറലായി ചിത്രങ്ങള്‍!

എന്നാല്‍ നടിമാര്‍ക്ക് പിന്നാലെ നടന്മാരും മലയാളത്തിന് പുറത്തേക്ക് എത്തുകയാണ്. നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പിന്നാലെ ഈ വര്‍ഷം തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ധര്‍മ്മജന്‍. സംവിധായകന്‍ നാദിര്‍ഷയാണ് ധര്‍മ്മജനെ തമിഴില്‍ അവതരിപ്പിക്കുന്നത്.

അജിത് ഫ്രം അറപ്പുക്കോട്ടൈ

നാദിര്‍ഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴില്‍ റീമേക്ക് ചെയ്യുകയാണ്. അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നാദിര്‍ഷ. ഒറ്റയ്ക്കല്ല, ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടിയുമുണ്ട്.

അതേ കഥാപാത്രം

നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൂട്ടുകാരനായിട്ടായിരുന്നു ധര്‍മജന്‍ മലയാളത്തില്‍ വേഷമിട്ടത്. തമിഴിലേക്കെത്തുമ്പേഴും അതേ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുക. മലയാളത്തില്‍ നിന്നും ധര്‍മജന്‍ മാത്രമാണ് തമിഴ് റീമേക്കിലുള്ളത്.

ഹൃത്വിക് റോഷനല്ല അജിത്

മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തുമ്പോള്‍ ഹൃത്വിക് റോഷന്‍ അജിത് ആയി മാറുകയാണ്. അജിതിനേപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് അജിത് ഫ്രം അറപ്പുക്കോട്ടൈ. തമിഴിലെ പ്രശസ്ത അവതാരകനാണ് നായകനായി എത്തുന്നത്.

തമിഴ് താരങ്ങള്‍

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് തമിഴിലെ താരങ്ങള്‍ തന്നെയാണ്. സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തെ വിവേക് അവതരിപ്പിക്കും. നായിക പുതുമുഖമായിരിക്കും. ജനുവരി 14ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളാണ്.

നാദിര്‍ഷ തിരക്കിലാണ്

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു നാദിര്‍ഷയുടെ അരങ്ങേറ്റം. തുടര്‍ന്ന് കട്ടപ്പനയിലെ ഹൃത്വിക് റോഷനും. ബോക്‌സ് ഓഫീസ് ഹിറ്റുകളായ രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമായിരുന്നു. തമിഴ് ചിത്രത്തിന് ശേഷം ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍, മമ്മൂട്ടി ചിത്രം എന്നിവയും നാദിര്‍ഷ സംവിധാനം ചെയ്യും.

സംഗീത സംവിധായകനായും നാദിര്‍ഷ

സംഗീത സംവിധാനത്തിലും നാദിര്‍ഷയ്ക്ക് തിരക്കേറി വരികയാണ്. പുതുതായി ഇറങ്ങുന്ന നാല് ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് നാദിര്‍ഷയാണ്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ കുമാറാകണം, രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത, കണ്ണന്‍താമരക്കുളത്തിന്റെ ചിത്രം, രഞ്ജിത് ചിത്രം എന്നിവയാണവ.

English summary
Dharmajan get ready for his Tamil debut with Nadirsha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X