കുമ്പിടിയുടെ സഹോദരനാണോ ഈ കുന്തീശൻ!! മേരാ നാം ഷാജിയിലെ ഈ ചങ്ക് ബ്രോ ആരാണെന്ന് അറിയാമോ..

മലയാള സിനിമയിൽ മുടിയന്മാർ ഒരുപാട് വന്നിട്ടുണ്ട്. എന്നാൽ മുടിയിൽ ഹിറ്റായത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാർ മാത്രമാണ്. നന്ദനം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വൈക്കോൽ തുറു പോലുള്ള മുടിയെ വെല്ലാൻ ഇതുവരെ ആരും ഉണ്ടായിട്ടില്ല. പല മുടിയന്മാരായ ഫ്രീക്കന്മാർ വന്നെങ്കിലും അന്നും ഇന്നും കുമ്പിടി കുമ്പിടി തന്നെയാണ്.

പല തരത്തിൽ മുടി വളർത്തി പ്രീക്കന്മാരെ നാം നിത്യ ജീവിതത്തിലും സിനിമയിലും കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികൾ മുടി നീട്ടി വളർത്തിയാൽ ഫ്രീക്കാകുമെന്നാണ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും മുടിയന്മാരുടെ ആശാൻ ജഗതി ശ്രീകുമാർ തന്നെയാണ്. ഇപ്പോൾ ജഗതിയുടെ കുമ്പിടിയ്ക്ക് വെല്ലുവിളിയുമായി മറ്റൊരാൾ എത്തിയിരിക്കുകയാണ്. കുന്തീശൻ. കുന്തീശന്റെ പിന്നിൽ മലയാളി പ്രിയപ്പെട്ട നടനും സംവിധായകനുമാണ്.

  കുമ്പിടിയ്ക്ക് വെല്ലുവിളിയുമായി കുന്തീശൻ

കുമ്പിടിയ്ക്ക് വെല്ലുവിളിയുമായി കുന്തീശൻ

നന്ദനം എന്ന ചിത്രത്തിലൂടെ ജഗതി അനശ്വരമാക്കിയ കഥാപാത്രമാണ് കുമ്പടി. അതിനു വെല്ലുവിളിയുമായി ധർമജൻ ബോൽഗാട്ടി രംഗത്തെത്തിയിരിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന മേരാം നാം ഷാജിയിലാണ് കുമ്പിടിയോട് സാമ്യമുളള രീതിയിലുളള കുന്തീശനുമായി ധർമജൻ എത്തുന്നത്. താരത്തിന്റെ ക്യാക്ടർ പോസ്റ്റർ പുറത്ത്.

 ആരാണ് കുന്തീശാൻ

ആരാണ് കുന്തീശാൻ

വെറുതെയല്ല വൈക്കോൽ തുറു പോലുള്ള മുടിയുമായി കുന്തീശൻ എത്തുന്നത്. കൊച്ചിക്കാരുടെ ചങ്ക് ബ്രോയാണ്. ഇൻസ്റ്റഗ്രാമിലൂടെ താരം കഥാപാത്രത്തിനെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. കൊച്ചിക്കാരൻ ഷാജിയുടെ ചങ്ക് കുന്തീശൻ എന്നാണ് കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച കുന്തീശനും കുമ്പിടിയും തന്നെയാണ്.

 ധർമജൻ ബോൾഗാട്ടിയും ജഗതിയും

ധർമജൻ ബോൾഗാട്ടിയും ജഗതിയും

സിനിമയിലെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന താരങ്ങളാണ് ധർമജനും ജഗതി ശ്രീകുമാർ. ഇരുവർക്കും അതി മനോഹരമായി ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കും. എങ്കിൽ തന്നേയും രണ്ടു തരത്തിലെന്ന് മാത്രം. അതിനാൽ തന്നെ ജഗതി , ധർമജൻ താരതമ്യം ഇവിടെ പ്രസക്തമല്ല. കുമ്പിടി കുന്തീശൻ മുടികൾ തമ്മിലുളള സാമ്യത സമൂഹ മാധ്യമങ്ങളിലും മറ്റും വൻ ചർച്ചയാകുകയാണ്. പ്രേക്ഷകർ താരത്തിന്റെ മുടികൾ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

 മൂന്ന് ഷാജിമാർ

മൂന്ന് ഷാജിമാർ

മൂന്ന് ഷാജിമാരുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മേരാ നാം ഷാജി. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി എത്തുന്നത്. ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിവരെയാണ് ഇവർ അവതരിപ്പിക്കുന്നത്. ഇവരിൽ കൊച്ചിക്കാരനായ ഒരു ഷാജിയുടെ ചങ്കാണ് കുന്തീശൻ. എന്നാൽ അതാരാണെന്ന് വ്യക്തമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X