ഞാൻ ഹരിതയുടെ സങ്കൽപ്പത്തിലെ ഭർത്താവാണോ!! വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ ടീസര്‍ പുറത്ത്
കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്.
ധർമ്മജൻ ബോൾട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് നിത്യഹരിതനായകൻ. ചിത്രത്തിന്റെആദ്യ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് തന്റെ ഓഫിഫ്യൽ ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തു വിട്ടത്. കട്ടപ്പനയിൽ ഋത്വിക് റോഷൻ വികടകുമാരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണി കൃഷ്ണനാണ് ചിത്രത്തിലെ നായികനായി എത്തുന്നത്. ധർമ്മജവും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വെള്ളിത്തിരയിലെ മികച്ച ഹാസ്യ ജോഡികളാണ് വിഷ്ണു ഉണ്ണി കൃഷ്ണനുംധർമ്മജൻ ബോൾഗാട്ടിയും.

കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് നിത്യഹരിതനായകന്‍. പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പവി .കെ പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജയഗോപാലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം വാഗതനായ രഞ്ജന്‍ രാജ് ആണ്. ക്യാമറ പവി കെ.പവന്‍. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











