»   » ധര്‍മ്മജന്റെ നിര്‍മ്മാണത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വരുന്നു

ധര്‍മ്മജന്റെ നിര്‍മ്മാണത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വരുന്നു

Written By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍. ദിലീപും സക്കറിയ തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സിനിമയില്‍ നല്ലൊരു നായകനടനാവാന്‍ ആഗ്രഹിച്ച കിച്ചുവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍.ഒരു കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് നാദിര്‍ഷ ഈ ചിത്രം ഒരുക്കിയിരുന്നത്. വിഷ്ണുവും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്.

ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: നായകന്‍മാരാവുന്നത് ഈ താരങ്ങള്‍

ചിത്രത്തിലെ വിഷ്ണു ധര്‍മ്മജന്‍ കൂട്ടുക്കെട്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു.കിച്ചുവായി വിഷ്ണുവും ആത്മാര്‍ത്ഥ സുഹൃത്ത് ദാസപ്പനായി ധര്‍മ്മജനും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍. ഇവര്‍ രണ്ടു പേരുടെയും പ്രകടനം ചിത്രം സൂപ്പര്‍ഹിറ്റാവുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. 

vishnu dharmajan

കട്ടപ്പനയ്ക്ക് ശേഷം ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വികടകുമാരന്‍ ആണ്.ചിത്രത്തില്‍ ഒരു ജൂനിയര്‍ വക്കീലായി വിഷ്ണുവും ഗുമസ്തനായി ധര്‍മ്മജനും എത്തുന്നു.കട്ടപ്പനപ്പോലെ ഒരു കോമഡി എന്റര്‍ ടെയ്‌നറായിട്ടാണ് വികടകുമാരനും പുറത്തിറങ്ങുക. വികടകുമാരന്‍ തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി വിഷ്ണു- ധര്‍മ്മജന്‍ കൂട്ടുക്കെട്ടില്‍ പുതിയ ഒരു ചിത്രം കൂടി വരുന്നു. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ആര്‍ ബിനുരാജാണ്. ചിത്രത്തില്‍ വിഷ്ണുവും ധര്‍മ്മജനും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vishnu dharmajan

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന പാലക്കാട് നടന്നു.ഇത്തവണത്തെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും ടെക്‌നീഷ്യന്‍മാരും ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ജയഗോപനാണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുളളത്. ഇന്ദ്രന്‍സ്,ബിജുക്കുട്ടന്‍, മഞ്ജുപ്പിളള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷ്ണുവും ധര്‍മ്മജനും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു കോമഡി എന്റര്‍ടെയന്‌റില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കില്ല.

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

ലാലേട്ടന്റെ അധിപനിലെ ഡയലോഗ് പറഞ്ഞ് ഫഹദ്: സൂപ്പറെന്ന് നസ്രിയയും അവതാരകനും

English summary
dharmajan-vishnu unnikrishnan team's new movie is coming

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X