»   » ധര്‍മജനും വിഷ്ണു ഉണ്ണികൃഷ്ണനും ഇനിയും ചിരിപ്പിക്കും! കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ടീം ഒന്നിക്കുന്നു!

ധര്‍മജനും വിഷ്ണു ഉണ്ണികൃഷ്ണനും ഇനിയും ചിരിപ്പിക്കും! കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ടീം ഒന്നിക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

കോമഡി വേദികളെ ചിരിയുടെ പൂരപറമ്പാക്കുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. നാദിര്‍ഷയുടെ സംവിധാനത്തില്‍ പിറന്ന സിനിമയുടെ പ്രധാന ആകര്‍ഷണം കോമഡി കലര്‍ന്ന സംഭാഷണങ്ങളായിരുന്നു.

പാര്‍വതി നിരാശപ്പെടുത്തിയില്ല, ബോളിവുഡിന്റെ ഹൃദയം കീഴടക്കി പാര്‍വതിയുടെ സിനിമ! ആദ്യ പ്രതികരണം ഇങ്ങനെ

dharmajan-vishnu-unnikrishnan

പുതുമുഖമായിരുന്നെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ വിഷ്ണു ഉണ്ണികൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ടീം ജോഡികള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ് സംവിധാനം ചെയ്യാന്‍ പോവുന്നതെന്നും ചിത്രത്തിന് വികതകുമാരന്‍ എന്ന് പേരിട്ടിരിക്കുന്നതെന്നുമാണ് ടൈംസ് ഓഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനാവുന്നു! ഒളിപ്പിച്ച് വെച്ച സര്‍പ്രൈസ് ഇതാ

ധര്‍മജനും വിഷ്ണുവും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയായിരിക്കും പുതിയ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. വിഷ്ണു വക്കീലിന്റെ വേഷത്തിലും ധര്‍മജന്‍ എഴുത്തുക്കാരന്റെ വേഷത്തിലുമായിരിക്കും അഭിനയിക്കുന്നത്. ആസിഫ് അലിയുടെ ' കാറ്റ്' എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷത്തിലഭിനയിച്ച മാനസ രാധകൃഷ്ണനായിരിക്കും സിനിമയിലെ നായിക.

English summary
The film directed by Bobban Samuel is titled Vikatakumaran, and has the Kattapanayile Rithwik Roshan jodi essaying completely different characters. While Vishnu will be seen essaying the role of a lawyer, Dharmajan will get into the shoes of a scribe.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam