ധീരജ് ഡെന്നി നായകനാവുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

By Midhun Raj

ധീരജ് ഡെന്നി നായകനാവുന്ന കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. യുവതാരം ആന്റണി വര്‍ഗീസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു.

karnan napoleon bhagat singh

ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജി മോഹന്‍ ആണ്. എഡിറ്റിങ് റെക്സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു.

കല്‍ക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ധീരജ് ഡെന്നി കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു. മുന്‍പ് ഞാന്‍ സിനിമാ മോഹി എന്ന ഹ്രസ്വ ചിത്രവും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലും ധീരജ് അഭിനയിച്ചു.

More from Filmibeat

Read more about: cinema malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X