ക്രിക്കറ്റിലെ അതികായകരോടൊപ്പം നയന്‍സിന്റെ നൃത്തം
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര ലോക്രിക്കറ്റിലെ അതികായകരോടൊപ്പം നൃത്തച്ചുവട് വെയ്‌ക്കാനൊരുങ്ങുന്നു.
ബിസിസിഐയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രചരണാര്‍ഥം നിര്‍മ്മിയ്‌ക്കുന്ന വീഡിയോ ആല്‍ബത്തിലാണ് നയന്‍സ് ക്രിക്കറ്റിലെ അതികായകരോടൊപ്പം നൃത്തം ചെയ്യുന്നത്.
സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ വിജയ്, ടീമിന്റെ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍, ബാറ്റ്‌സ്‌മാന്‍മാരുടെ പേടി സ്വപ്‌നമായ മുരളീധരന്‍ തുടങ്ങിയവരെല്ലാം നയന്‍സിനൊപ്പം ഈ അല്‍ബത്തില്‍ അഭിനയിക്കും. മണി ശര്‍മ്മയാണ് ആല്‍ബത്തിന് സംഗീതം പകരുക.
ക്രിക്കറ്റ്, ചെന്നൈ, കോളിവുഡ് ഈ ചൂടന്‍ സംഗതികളെ ആല്‍ബത്തില്‍ ഒരുമിയ്‌പ്പിക്കാനാണ് തന്റെ ശ്രമമെന്ന് സംവിധായകനായ രാജീവ് മേനോന്‍ പറയുന്നു.
ആല്‍ബം നിര്‍മാണത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി വന്‍ തിരക്കുള്ള വിജയ്, നയന്‍താര, ധോണി തുടങ്ങിയ താരങ്ങളെ ഒരുമിച്ച് കിട്ടുകയെന്നതാണ്.
ധോണിയ്‌ക്കും മുരളിയ്‌ക്കും ഹെയ്‌ഡനുമെല്ലാം കോളിവുഡ് ശൈലിയിലുള്ള നൃത്ത പരിശീലനത്തിനായി ഒരു ക്രാഷ് കോഴ്‌സും ഇതിനോടനുബന്ധിച്ച് സംഘടിപ്പിയ്‌ക്കുന്നുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍


Click it and Unblock the Notifications