For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധൂം 3 ക്ക് മൂന്ന് ദിവസം കൊണ്ട് 100 കോടി

    By Soorya Chandran
    |

    മുംബൈ: ആമിര്‍ഖാനും അഭിഷേക് ബച്ചനും ആദ്യമായി ഒരുമിച്ച ധൂം 3 ക്ക് തീയേറ്ററുകളില്‍ ലഭിച്ചത് സമ്മിശ്ര പ്രതികരണമാണ്. പക്ഷേ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രയാണം തുടരുകയാണ്.

    ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 108.58 കോടി രൂപയാണ് ധൂം 3 സ്വന്തമാക്കിയത്. ഇത് ഇന്ത്യന്‍ സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സപ്രസ്സിനേയും ഹൃത്വിക് റോഷന്റെ ക്രിഷ് 3യുടേയും കളക്ഷന്‍ റെക്കോര്‍ഡുകളെ ആമിറിന്റെ ധൂം 3 ഇതിനകം തന്നെ ഭേദിച്ചുകഴിഞ്ഞു.

    Dhoom 3

    4500 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം മാത്രം 36.22 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് കിട്ടിയ 2.8 കോടി രൂപകൂടി ചെര്‍ത്താണ് കണക്ക്.

    സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ രണ്ടാം ദിവസം സിനിമ കാണാനുള്ള തിരക്ക് അല്‍പം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ ഏതാണ് 10 ശതമാനത്തോളം കുറവാണ് രണ്ടാം ദിവസം ഉണ്ടാത്. 33.36 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ എല്ലാധാരണകളേയും തെറ്റിച്ച് ഞായറഴ്ച ആരാധാകര്‍ തീയേറ്ററുകളിലേക്ക് ഇടിച്ച് കയറി. 39 കോടി രൂപയില്‍ അധികമാണ് മൂന്നാം ദിവസം കളക്ഷന്‍ നേടിയത്. മൂന്ന് ദിവസം കൊണ്ട് 108.58 കോടി രൂപ.

    ഷാറൂഖിന്റെ ചെന്നൈ എക്‌സ് പ്രസ് ആദ്യ ആഴ്ചയില്‍ നേടിയത് 105.37 കോടി രൂപയായിരുന്നു. ഇതായിരുന്നു ബോളിവുഡിലെ റെക്കോര്‍ഡ്. പെയ്ഡ് പ്രിവ്യൂ കൂടി ഉള്‍പ്പെട്ടതായിരുന്നു ചെന്നൈ എക്‌സപ്രസിന്റെ കളക്ഷന്‍ റെക്കോര്‍ഡ്. എന്നാല്‍ ധൂം 3 ഇതിനെയെല്ലാം വെറും മൂന്ന് ദിവസം കൊണ്ടാണ് മറികടന്നത്.

    English summary
    Dhoom 3 collects 100 crore in 3 days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X