ധ്രുവിന്റെ വർമ പ്രണയദിനത്തിലില്ല!! കാരണം മൃഗസംരക്ഷണ വകുപ്പ്.. നിര്‍മാതാക്കള്‍ തുറന്നു പറയുന്നു
നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ ആദ്യ ചിത്രമാണ് വർമ്മ.
Recommended Video

വിജയ് ദേവരെക്കൊണ്ടയുടെ സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായ വർമയുടെ റിലീസ് നീട്ടി. ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്നമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസമുണ്ടായതാണ് റിലീസ് നീണ്ടാനുണ്ടായ കാരണമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാർച്ചോട് കൂടി ചിത്രം റിലീസിനെത്തുമെന്ന് നിർമ്മാതാക്കളിലൊരാളായ മുകേഷ് ആർ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ ആദ്യ ചിത്രമാണ് വർമ്മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ വിജയമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചിരുന്നു. തെലുങ്കിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയായിരുന്നു തമിഴ് പ്രേക്ഷകർ കാത്തിരുന്നത്.
ധ്രുവിനെ കൂടാതെ മേഘ, റെയ്സ് വിത്സൺ, ഈശ്വരി റാവൂ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എസ്ര, ഗോദ തുടങ്ങിയ മലയാള സിനിമകള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്. തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ വൻ ചലനമായിരുന്നു ഈ അർജുൻ റെഡ്ഡി സൃഷ്ടിച്ചത്.അഞ്ചു കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു. ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്.


Click it and Unblock the Notifications











