For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസുഖം ഭേദമായെന്ന് ധ്രുവ സര്‍ജ! ! ചിരുവിന്‍റെ അനുഗ്രഹവും അര്‍ജുന്‍റെ പിന്തുണയും കൂടെയുണ്ട്!

  |

  കന്നഡ സിനിമയിലെ താരസഹോദരങ്ങളാണ് ചിരഞ്ജീവി സര്‍ജയും ധ്രുവ സര്‍ജയും. അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് മരുമക്കളും സിനിമയില്‍ തുടക്കം കുറിച്ചത്. ക്യാമറയ്ക്ക് പിന്നിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു ഇരുവരും. അപ്രതീക്ഷിതമായാണ് ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ചിരു യാത്രയായത്. മേഘ്‌ന രാജുമായുള്ള വിവാഹ ജീവിതം 2ാം വര്‍ഷത്തിലെത്തി നില്‍ക്കവെയായിരുന്നു വേര്‍പാട്.

  കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നറിഞ്ഞതിന്റെ സന്തോഷം ആസ്വദിച്ച് തീരും മുന്‍പായാണ് മേഘ്‌നയ്ക്ക് പ്രിയതമനേയും നഷ്ടമായത്. ചേട്ടനെന്നതിലുപരി ധ്രുവയും ചിരുവും അടുത്ത സുഹൃത്തുക്കളായിരുന്നു. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു ഒടുവിലായി ചിരു പറഞ്ഞത്. ചേട്ടന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ധ്രുവയ്ക്ക് കഴിഞ്ഞിട്ടില്ല. നീയില്ലാതെ പറ്റില്ലെന്നും തിരിച്ചുവന്നേ തീരൂയെന്നുമായിരുന്നു താരം പറഞ്ഞത്. അടുത്തിടെ ധ്രുവയ്ക്കും ഭാര്യയും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ അസുഖം ഭേദമായെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധ്രുവ സര്‍ജ ഇപ്പോള്‍.

  അസുഖം ഭേദമായി

  അസുഖം ഭേദമായി

  വിഷാദ രോഗത്തെത്തുടര്‍ന്നാണ് ചിരുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ചേട്ടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്നതോടെയായിരുന്നു താരത്തിന് വിഷാദം ബാധിച്ചത്. വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായാണ് ധ്രുവയ്ക്കും ഭാര്യയ്ക്കും കൊവിഡ് ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവായെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അസുഖം ഭേദമായെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധ്രുവ ഇപ്പോള്‍.

  ചിരുവിന്റെ അനുഗ്രഹം

  ചിരുവിന്റെ അനുഗ്രഹം

  ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ധ്രുവ തന്റേയും ഭാര്യയുടേയും അവസ്ഥയെക്കുറിച്ച് പറഞ്ഞത്. തങ്ങള്‍ ഇരുവരും കൊവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നുവെന്നും റിസല്‍റ്റ് നെഗറ്റീവായിരുന്നുവെന്നും ധ്രുവ പറഞ്ഞിരുന്നു. തങ്ങള്‍ക്കൊപ്പം നിന്നവരോടും പരിചരിച്ചവരോടും ഡോക്ടേഴ്‌സിനോടുമെല്ലാം നന്ദിയും രേഖപ്പെടുത്തിയായിരുന്നു ധ്രുവ എത്തിയത്. ചിരുവിന്റെ അനുഗ്രഹവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

  മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
  അര്‍ജുന്റെ പിന്തുണ

  അര്‍ജുന്റെ പിന്തുണ

  അമ്മാവനായ അര്‍ജുന്‍ സര്‍ജയോടും ധ്രുവ സര്‍ജ നന്ദി പറഞ്ഞിരുന്നു. എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അമ്മാവനൊപ്പം സിനിമ കാണുന്നതിനിടയിലായിരുന്നു തനിക്ക് അഭിനേതാവാന്‍ താല്‍പര്യമുണ്ടെന്ന് ധ്രുവ പറഞ്ഞത്. ഹീറോയാവുന്നതിന് മുന്‍പ് നല്ല നടനാവണമെന്നും അതിന് നിനക്ക് ഞാന്‍ ക്ലാസെടുക്കാമെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ധ്രുവ അഭിനയിച്ച് തുടങ്ങിയത്. ആ സമയത്ത് കാസ്റ്റിങ് കോളിന് വേണ്ടി പോയപ്പോള്‍ സംവിധായകന്‍ ധ്രുവയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷമായാണ് അദ്ദേഹം താന്‍ അര്‍ജുന്റെ മരുമകനാണെന്ന് വ്യക്തമാക്കിയത്.

  ഐശ്വര്യയ്ക്കും അസുഖം

  ഐശ്വര്യയ്ക്കും അസുഖം

  ധ്രുവയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് കസിനായ ഐശ്വര്യ അര്‍ജുനും ടെസ്റ്റ് നടത്തിയത്. തന്റെ റിസല്‍ട്ട് പോസിര്‌റീവാണെന്നും വേണ്ട തയ്യാറെടുപ്പുകളെടുത്ത് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് താനെന്നും വ്യക്തമാക്കിയായിരുന്നു താരപുത്രി എത്തിയത്. താനുമായി ബന്ധപ്പെട്ടവര്‍ സുരക്ഷിതരായിരിക്കണേയെന്നും ഐശ്വര്യ പറഞ്ഞിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും താരപുത്രി പറഞ്ഞിരുന്നു.

  മേഘ്‌ന ആരോഗ്യവതിയാണ്

  മേഘ്‌ന ആരോഗ്യവതിയാണ്

  ധ്രുവ സര്‍ജയ്ക്ക് അസുഖം സ്ഥിരീകരിച്ചുവെന്നറിഞ്ഞതിന് ശേഷം എല്ലാവരും ഒരുപോലെ ചോദിച്ചത് മേഘ്‌നയെക്കുറിച്ചായിരുന്നു. മേഘ്‌ന രാജ് സുഖമായിരിക്കുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമായിരുന്നു ധ്രുവ സര്‍ജ പറഞ്ഞത്. നാല് മാസം ഗര്‍ഭിണിയായ താരം കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞിലൂടെ പ്രിയതമന്‍ പുനര്‍ജനിക്കുമെന്നും അദ്ദേഹം തന്നെ വിട്ട് എങ്ങോട്ടും പോയിട്ടില്ലെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്.

  English summary
  Dhruva Sarja and his wife Prerana back healthy, he rembers Chiranjeevi Sarja for his blessings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X