Just In
- 6 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 6 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് ചിരഞ്ജീവി സര്‍ജയുടെ സഹോദരന്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ കന്നഡത്തില്‍ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍ താരമാണ് ധ്രുവ സര്‍ജ. സഹോദരന് ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് പിന്നാലെയാണ് അടുത്തിടെ നടന് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ധ്രുവിനൊപ്പം തന്നെ സാന്‍ഡല്‍വുഡില്‍ സജീവമായിരുന്ന താരമായിരുന്നു ചിരഞ്ജീവി സര്‍ജ. രണ്ട് താരങ്ങള്‍ക്കും നിരവധി ആരാധകരാണ് കന്നഡത്തിലുളളത്. ചീരുവിന്റെ വിയോഗത്തിന് പിന്നാലെ ധ്രുവ് സര്‍ജയാണ് മേഘ്നയ്ക്കും കുടുംബത്തിനും താങ്ങായി നിന്നത്.
അടുത്തിടെ മേഘ്നയുടെ പ്രസവ സമയത്ത് കുഞ്ഞിനെ ഏറ്റുവാങ്ങിയത് ധ്രുവായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം ധ്രുവ സര്‍ജ പങ്കുവെക്കാറുണ്ട്. അതേസമയം നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മൂന്ന് വര്‍ഷമായി നീട്ടി വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തതിന്റെ വീഡിയോ ആണ് നടന്റെതായി ഇറങ്ങിയത്. ഏറെക്കാലമായി വളര്‍ത്തിയ തന്റെ മുടിവെട്ടുന്ന വീഡിയോ ആണ് നടന്റെതായി വന്നിരിക്കുന്നത്. വീഡിയോയുടെ അവസാനം ധ്രുവ സര്‍ജയുടെ പുതിയ ലുക്കും കാണിക്കുന്നുണ്ട്. നിരവധി പേരാണ് മുടി ദാനം ചെയ്യുന്നതിന് ധ്രുവ് സര്‍ജയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

അതേസമയം തന്റെ എറ്റവും പുതിയ ചിത്രമായ പൊഗരുവില് മുടി നീട്ടിയ ലുക്കിലാണ് നടന് എത്തുന്നത്. ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി രാഷ്മിക മന്ദാനയാണ് നായിക. ചിത്രത്തിലെ പാട്ടുകള്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ആക്ഷന്‍ കിംഗ് അര്‍ജുന്റെ മരുമക്കളാണ് അന്തരിച്ച ചിരഞ്ജീവി സര്‍ജയും ധ്രുവും. മേഘ്ന രാജിന്റെ ഭര്‍ത്താവ് എന്ന നിലയിലാണ് ചീരുവിനെ മുന്‍പ് മലയാളികള്‍ അടുത്തറിഞ്ഞത്. കൈനിറയെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങവേയാണ് മാസങ്ങള്‍ക്ക് മുന്‍പ് ചിരഞ്ജീവിയുടെ സര്‍ജയുടെ വിയോഗം. ചീരുവിന്റെ വിയോഗത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്ന വിവരം അധികപേരും അറിഞ്ഞത്.

തുടര്‍ന്ന് കുടുംബത്തിനൊപ്പമാണ് ധ്രുവ സര്‍ജ കൂടുതല്‍ സമയം ചെലഴിച്ചത്. മേഘ്നാ രാജ് ഗര്‍ഭിണിയായ സമയത്ത് നടന്ന ചടങ്ങുകളെല്ലാം മുന്നില്‍ നിന്ന് നടത്തിയത് ധ്രുവ സര്‍ജയായിരുന്നു. കന്നഡത്തില്‍ നാല് ചിത്രങ്ങളാണ് ധ്രുവ സര്‍ജയുടെതായി ഇതുവരെ പുറത്തിറങ്ങിയത്. 2012ല്‍ അധൂരി എന്ന സിനിമയിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം.

പൊഗരു നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ്. കന്നഡത്തില്‍ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്ത താരം കൂടിയാണ് ധ്രുവ സര്‍ജ. അതേസമയം കന്നഡത്തില്‍ ഇരുപതിലധികം സിനിമകളില്‍ ചിരഞ്ജീവി സര്‍ജ അഭിനയിച്ചിരുന്നു. നായകനായും അതിഥി വേഷങ്ങളിലുമൊക്കെയാണ് നടന് മിക്ക സിനിമകളിലും എത്തിയത്. മുന്‍പ് മേഘ്നയും ചീരുവും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.