twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരഞ്ജീവി സര്‍ജയെ കാണുമ്പോള്‍ ഹൃദയം വിങ്ങുന്നു! വാക്ക് ഇടറുന്നുവെന്ന് ധ്രുവ! ശബ്ദം വരുന്നില്ല

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ചിരു യാത്രയായത്. ചിരഞ്ജീവി സര്‍ജ ഇനിയില്ലെന്ന് ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്നും വിശ്വസിക്കാനായിട്ടില്ല. സഹോദരന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് സഹോദരനായ ധ്രുവ സര്‍ജയും തളര്‍ന്ന് പോയിരുന്നു. വിവാഹം കഴിഞ്ഞ് 2 വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു ഈ വിയോഗം. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌നയും ചിരുവും ഒരുമിച്ചത്.

    കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്നതിനിടയിലായിരുന്നു കുടുംബത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗം. ചിരു എങ്ങും പോയിട്ടില്ലെന്നും തനിക്കൊപ്പം തന്നെയുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മേഘ്‌ന എത്തിയത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞിരുന്നു. മേഘ്‌ന സാധാരണ നിലയിലേക്ക് എത്തിയെങ്കിലും ധ്രുവയുടെ അവസ്ഥയായിരുന്നു മോശം. ചേട്ടന്റെ സിനിമകള്‍ക്ക് ശബ്ദം കൊടുക്കുന്നത് വൈകുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ധ്രവ സര്‍ജ.

    ഡബ്ബിംഗ് ചെയ്യും

    ഡബ്ബിംഗ് ചെയ്യും

    അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് ചിരഞ്ജീവിയും ധ്രുവയും സിനിമയിലേക്ക് എത്തിയത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. വ്യത്യസ്തമായ സിനിമകളുമായാണ് ഇരുവരും എത്തിയത്. ചിരുവിന്റേതായൊരുങ്ങുന്ന ചിത്രത്തിന് ശബ്ദം നല്‍കാനായി ധ്രുവ സര്‍ജ എത്തിയേക്കുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. താരകുടുംബത്തോട് അടുത്ത വൃത്തങ്ങളും ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

    വൈകുന്നതിന് കാരണം

    വൈകുന്നതിന് കാരണം

    ചിരുവിന്റെ സിനിമയുടെ ഡബ്ബിംഗ് വൈകുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ധ്രുവ വ്യക്തമാക്കിയിരുന്നു. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. രാജമാര്‍ത്താണഡ എന്ന സിനിമയുടെ ഡബ്ബിംഗാണ് പൂര്‍ത്തിയാക്കാനുള്ളത്. ചിരു അഭിനയിച്ച രംഗങ്ങള്‍ കാണുമ്പോള്‍ താന്‍ ഇമോഷണലായി പോവുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്. ഡബ്ബിംഗ് സറ്റുഡിയോയില്‍ നിന്നും വാക്കുകള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. വാക്കുകള്‍ ഇടറുകയും ചെയ്തിരുന്നു.

    സമയം വേണം

    സമയം വേണം

    ഇത്തരത്തിലൊരു അവസ്ഥയായതിനാല്‍ കുറച്ച് കൂടി സമയമെടുത്ത് ഡബ്ബിംഗ് തീര്‍ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. സിനിമയിലായാലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലായാലും വഴികാട്ടി അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് സിനിമയിലേക്കും എത്തിയത്. ചേട്ടന്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്ത് കൂടിയായിരുന്നു ചിരു. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ധ്രുവയ്ക്ക്.

    തിരിച്ച് വരൂ

    തിരിച്ച് വരൂ

    ചിരു യാത്രയായതിന് പിന്നാലെയായാണ് വികാരധീനനായി ധ്രുവ എത്തിയത്. ചിരുവിന് പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ധ്രുവയുടെ ഫാം ഹൗസിലായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചേട്ടന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടയിലും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ധ്രുവ. ചിരുവില്ലാതെ പറ്റില്ലെന്നും തിരിച്ച് വന്നേ തീരൂയെന്ന് പറഞ്ഞും ധ്രുവ എത്തിയിരുന്നു. അടുത്തിടെ ധ്രുവയ്ക്കും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അസുഖബാധിതരായെന്ന് വ്യക്തമാക്കി ഇരുവരും പിന്നീട് എത്തിയിരുന്നു.

    English summary
    Dhruva Sarja reveals about getting emotional after watching Chiranjeevi Sarja's acting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X