മേഘ്‌ന ആരോടും മിണ്ടുന്നില്ല! നീയില്ലാതെ വയ്യ! ചിരുവിനോട് ധ്രുവന്‍! നീറുന്ന ഓര്‍മ്മ പങ്കുവെച്ച് താരം!

സിനിമാലോകത്തെ തന്നെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്ന സന്തോഷം ആഘോഷിച്ച് തീരുന്നതിനിടയിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണമെത്തിയത്. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ചിരുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 39 കാരനായ ചിരുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു.

മേഘ്‌നയ്ക്ക് ധൈര്യം പകരാനും ചേര്‍ത്തുപിടിക്കാനും ധ്രുവനും ഭാര്യയുമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സഹോദരന്‍ ഇനിയില്ലെന്നുള്ള യാഥാര്‍ത്ഥ്യം ധ്രുവിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള പോസ്റ്റില്‍ സഹോദരനെക്കുറിച്ചും കസിന്‍സിനെക്കുറിച്ചുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. ധ്രുവിന്റെ വിവാഹത്തിനിടയില്‍ മേഘ്‌ന ചിരുവിന് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് വികാരഭരിതനായെത്തിയ ധ്രുവിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നിന്നെ തിരികെ വേണം

നിന്നെ തിരികെ വേണം

ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പൊട്ടിക്കരയുന്ന ധ്രുവിനെയായിരുന്നു എല്ലാവരും കണ്ടത്. മേഘ്‌നയെ ആശ്വസിപ്പിക്കുമ്പോഴും അദ്ദേഹം വിങ്ങിപ്പൊട്ടുകയായിരുന്നു. ചേട്ടന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ധ്രുവിന്റെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയതും. സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാനവുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്രുവ് ഇപ്പോള്‍.

ഞങ്ങള്‍ ഒരുപോലെ

ഞങ്ങള്‍ ഒരുപോലെ

എനിക്ക് നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ലെന്നായിരുന്നു ധ്രുവ് കുറിച്ചത്. നീയില്ലാതെ നില്‍ക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ചിരുവിന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ചിത്രവും ധ്രുവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്ത ഫോട്ടോയുമായിരുന്നു അന്ന് ചിരു പോസ്റ്റ് ചെയ്തത്. അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെ എന്നായിരുന്നു താരം കുറിച്ചത്.

 സഹോദരിയുടെ കമന്റ്

സഹോദരിയുടെ കമന്റ്

ചിരഞ്ജീവിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോസ് ഇത് പോലെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് കീഴിലെ പ്രധാന കമന്റ്. സഹോദരിയായ അപര്‍ണ സര്‍ജയായിരുന്നു ഈ കമന്റിട്ടത്. പ്രിയപ്പെട്ടവരെയെല്ലാം വേദനയിലാഴ്ത്തി ചിരു പോയപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

മേഘ്‌നയുടെ അവസ്ഥ

മേഘ്‌നയുടെ അവസ്ഥ

കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. അവസാനമായി അദ്ദേഹത്തിന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന താരത്തെ എങ്ങനെ ആസ്വസിപ്പിക്കുമെന്ന് കുടുംബാംഗങ്ങള്‍ക്കും അറിയില്ലായിരുന്നു. ചിരുവിന്റെ ഹാം ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തപ്പോഴും മേഘ്‌ന വികാരധീനയായിരുന്നു. അര്‍ജുനും ധ്രുവുമെല്ലാം താരത്തെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാണുന്നവരെ പോലും കരയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

ആരോടും മിണ്ടാതെ

ആരോടും മിണ്ടാതെ

ആരോടും മിണ്ടാതെ ആകെ തകര്‍ന്നുള്ള മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളുമായിരുന്നു പുറത്തുവന്നത്. പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയപ്പോള്‍ പ്രിയതമന് അരികില്‍ നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ച് തിരികെ പോവുകയായിരുന്നു താരം. ജൂനിയര്‍ ചിരു വൈകാതെ എത്തുമെന്നും ധൈര്യത്തോടെ ഇരിക്കൂയെന്നുമായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X