മേഘ്‌നയുടേയും ചിരുവിന്‍റെയും കുഞ്ഞിന് ധ്രുവയുടെ സമ്മാനം, തൊട്ടിലൊരുക്കി കാത്തിരിക്കുകയാണ്

അമ്മയാവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് മേഘ്‌ന രാജിന് ഭര്‍ത്താവിനെ നഷ്ടമായത്. കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം ആഘോഷിച്ച് തീരുന്നതിനിടയിലായിരുന്നു ചിരഞ്ജീവി സര്‍ജ യാത്രയായത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു. മേഘ്‌ന അതിജീവിക്കട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രിയതമന്‍ എങ്ങും പോയിട്ടില്ലെന്നും തനിക്കൊപ്പമുണ്ടെന്നും പറഞ്ഞായിരുന്നു മേഘ്‌ന എത്തിയത്.

കുഞ്ഞിലൂടെ അദ്ദേഹം പുനര്‍ജനിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങുകളും ബേബി ഷവര്‍ പാര്‍ട്ടിയും നടന്നത്. അമ്മയാവുന്നതിന് മുന്‍പ് തനിക്ക് ലഭിച്ച മനോഹരമായ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞും മേഘ്‌ന എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുഞ്ഞതിഥിക്കായി തൊട്ടിലൊരുക്കി കാത്തിരിക്കുകയാണ് ധ്രുവ സര്‍ജ.

 ധ്രുവയുടെ സമ്മാനം

ധ്രുവയുടെ സമ്മാനം

ചിരുവിന്റെ സഹോദരനാണ് ധ്രുവ. ചേട്ടന് പിന്നാലെയായാണ് അനിയനും സിനിമയിലേക്കെത്തിയത്. ചേട്ടനും അനിയനും എന്നതിന് അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്ന് ധ്രുവ പറഞ്ഞിരുന്നു. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കിയാണ് ചിരു കൂടെക്കൂട്ടിയത്. കുഞ്ഞതിഥിക്കായി തൊട്ടില്‍ വാങ്ങിയിരിക്കുകയാണ് ധ്രുവ സര്‍ജ. തൊട്ടില്‍ പിടിച്ച് നില്‍ക്കുന്ന ധ്രുവയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 മേഘ്‌നയ്ക്കായി

മേഘ്‌നയ്ക്കായി

10 ലക്ഷം രൂപയുടെ സില്‍വര്‍ തൊട്ടിലാണ് ധ്രുവ മേഘ്‌നയ്ക്കായി സമ്മാനിച്ചിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ മേടിക്കാനായെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ചിരുവിന് ആശംസ അറിയിച്ചും ധ്രുവ എത്തിയിരുന്നു. ചിരുവിന്റെ അഭാവത്തില്‍ മേഘ്‌നയ്ക്ക് കുറവുകളൊന്നും വരരുതെന്ന കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവാണ് ധ്രുവയും ഭാര്യയും.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
മേഘ്‌ന പറഞ്ഞത്

മേഘ്‌ന പറഞ്ഞത്

അടുത്തിടെയായിരുന്നു ധ്രുവ സര്‍ജ പിറന്നാളാഘോഷിച്ചത്. എന്നും ഞാന്‍ നിനക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. എന്നും നീ സന്തോഷവാനായിരിക്കട്ടെ, നമ്മുടെ ചിരു എങ്ങനെയാണോ പുഞ്ചിരിക്കുന്നത് അത് പോലെ പുഞ്ചിരിക്കാന്‍ നിനക്ക് കഴിയട്ടെ. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും ധ്രുവ പോസ്റ്റ് ചെയ്തിരുന്നു. ധ്രുവയുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നത് ചിരുവും മേഘ്‌നയുമായിരുന്നു. ഇരുവര്‍ക്കും ഭക്ഷണം വാരിക്കൊടുക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X