For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയല്ല ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പമുള്ളത് ധ്രുവ് സര്‍ജയുടെ ഭാര്യ! അന്നത്തെ ഡാന്‍സ് വീഡിയോ വൈറല്‍!

  |

  ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ചിരു യാത്രയായത്. വിവാഹ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായാണ് മേഘ്‌ന രാജിനെ വിട്ട് പ്രിയതമന്‍ പറന്നകന്നത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷം തീരുന്നതിന് മുന്‍പായിട്ടായിരുന്നു ആ വിയോഗം. ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.

  ചേട്ടനായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു സഹോദരനായ ധ്രുവ് സര്‍ജ. ധ്രുവിന്‍രെ ഫാം ഹൗസിലായിരുന്നു ചിരുവിനെ അടക്കം ചെയ്തത്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു അവിടം. വിയോഗം കഴിഞ്ഞ് നാളിത്രയായെങ്കിലും ആ ഞെട്ടലില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാവാന്‍ ധ്രുവിന് കഴിഞ്ഞിട്ടില്ല. വിഷാദത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭര്‍തൃസഹോദരനൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധ്രുവിന്റെ ഭാര്യ.

   ധ്രുവ് സര്‍ജയുടെ ഭാര്യയുടെ പോസ്റ്റ്

  ധ്രുവ് സര്‍ജയുടെ ഭാര്യയുടെ പോസ്റ്റ്

  തമാശയ്ക്കായാണ് ഞങ്ങള്‍ അന്ന് ഇങ്ങനെ ചെയ്തത്. ഇത്തരത്തിലൊരു വീഡിയോ പോസറ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോള്‍ ചിരുവിനെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകളിലൊന്നായി അവശേഷിക്കുകയാണ് ഈ ഡാന്‍സ് വീഡിയോ എന്ന് പറഞ്ഞായിരുന്നു ധ്രുവ് സര്‍ജയുടെ ഭാര്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ താരപത്‌നിയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഇരുവരേയുമാണ് വീഡിയോയില്‍ കാണുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

  ആ സാന്നിധ്യം മിസ്സ് ചെയ്യുന്നു

  ആ സാന്നിധ്യം മിസ്സ് ചെയ്യുന്നു

  ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സഹോദര ഭാര്യ വ്യക്തമാക്കിയിരുന്നു. ഹേയ് ചിരു, നിങ്ങളെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ഞങ്ങള്‍ക്കും ചിരുവിനേയും ആ ചിരിയും മിസ്സ് ചെയ്യുന്നുണ്ടെന്നും ധ്രുവിന്റേയും മേഘ്‌നയുടേയും കാര്യങ്ങള്‍ കൃത്യമായ നോക്കണേയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരുവിനൊപ്പമുള്ള ഫോട്ടോയുമായാണ് നേരത്തെ ധ്രുവിന്റെ ഭാര്യ എത്തിയത്.

  വിവാഹത്തില്‍ നിറഞ്ഞുനിന്നവര്‍

  വിവാഹത്തില്‍ നിറഞ്ഞുനിന്നവര്‍

  ധ്രുവ് സര്‍ജയുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നവരായിരുന്നു മേഘ്‌നയും ചിരഞ്ജീവി സര്‍ജയും. സഹോദരനോട് അതിഥികളെ സ്വീകരിക്കാനും ചടങ്ങുകളെക്കുറിച്ചുമൊക്കെ പറയുന്ന ചേട്ടനേയും സദ്യ കഴിക്കുന്നതിനിടയില്‍ ഭര്‍ത്താവിനും അനിയനും ചോറ് വാരി നല്‍കുന്ന മേഘ്‌നയേയുമൊക്കെയായിരുന്നു കണ്ടത്. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കൊണ്ടാടിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. ചിരുവിന്റെ വിയോഗത്തിന് പിന്നാലെയായാണ് വിവാഹ വീഡിയോ വൈറലായി മാറിയത്.

  ആശുപത്രിയിലോ?

  ആശുപത്രിയിലോ?

  ധ്രുവ് സര്‍ജ ആശുപത്രിയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ശനിയാഴ്ച പുറത്തുവന്നത്. കന്നഡ മാധ്യമങ്ങളായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സഹോദരന്റെ വിയോഗത്തിന് പിന്നാലെയായി വിഷാദത്തിലായ ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതേക്കുറിച്ചുള്ള ബന്ധപ്പെട്ടവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഡാന്‍സ് വീഡിയോ

  English summary
  Dhruva Sarja’s wife shares cute video of Chiranjeevi Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X