മേഘ്‌നയുടെ ഭര്‍ത്താവിന്റെ അവസാന ആഗ്രഹം! പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ധ്രുവ് സര്‍ജ എത്തി
2020 ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടങ്ങള്‍ മാത്രമുണ്ടായ വര്‍ഷമായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമടക്കം നിരവധി താരങ്ങളെയാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്. ഇന്നും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത വിയോഗമാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടേത്.
ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. നടി മേഘ്‌നയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ട് പിന്നാലെയായിരുന്നു താരത്തിന്റെ വേര്‍പാട്. ആ വേദനയില്‍ നിന്നും താരകുടുംബം മുക്തമാവുന്നതിന് മുന്‍പ് സന്തോഷിക്കാനുള്ള ചില കാര്യങ്ങള്‍ കൂടി നടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ മരുമകനായിരുന്നു ചിരഞ്ജീവി. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും അതിവേഗം കന്നഡത്തില്‍ മുന്‍നിര നായകനായി. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി തുടങ്ങിയതോടെ കൈനിറയെ അവസരങ്ങള്‍ വന്നെത്തി. ഏറ്റെടുത്ത നാലോളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് ചിരഞ്ജീവി വിട വാങ്ങിയിരിക്കുന്നത്.

ഈ നാല് സിനിമകളും നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലായിരുന്നു. ഇതിനിടെ ലോക്ഡൗണ്‍ വന്നതോടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ചിരഞ്ജീവി നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജമാര്‍ത്താണ്ഡന്‍ എന്ന സിനിമയുടെ ഡബ്ബിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിരഞ്ജീവിയ്ക്ക് പകരം സഹോദരനും കന്നഡയിലെ സൂപ്പര്‍ താരവുമായ ധ്രുവ് സര്‍ജ ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമെന്നാണ്. ഡബ്ബിംഗിന് സമ്മതമാണെന്ന് അറിയിച്ച് ധ്രുവ് ചിത്രത്തിന്റെ നിര്‍മാതാക്കളെ സമീപിച്ചു എന്നാണ് അറിയുന്നത്.
Recommended Video

കൃത്യ സമയത്ത് തന്നെ ചിത്രം പൂര്‍ത്തിയാക്കാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിനിമയുടെ സംവിധായകന്‍ രാം നാരായണന്‍, നിര്‍മാതാവ് ശിവകുമാര്‍, എന്നിവരുമായിട്ടും ധ്രുവ് കൂടി കാഴ്ച നടത്തിയിരുന്നു. പഴയ കന്നഡ ശൈലിയില്‍ ദൈര്‍ഘ്യമേറിയ ഡയലോഗുകള്‍ ഉള്ളതിനാല്‍ ചിരഞ്ജീവി സര്‍ജ ചിത്രത്തില്‍ ഡബ്ബ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതാണ് സഹോദരന്‍ തന്നെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കാരണമെന്നുമാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാവുന്നത്.

താന്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് സംവിധായകനോട് ധ്രുവ് വാഗ്ദാനം നല്‍കിയിരിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും കരുതുന്നു. ഇത് മാത്രമല്ല ചിരഞ്ജീവി ഏറ്റെടുത്ത മറ്റ് സിനിമകളുടെ നിര്‍മാതാക്കളെ സഹായിക്കാനും ധ്രുവ് തീരുമാനിച്ചിരിക്കുകയാണ്. രണം എന്ന ചിത്രം കൂടി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ചിരഞ്ജീവിയുടെ ക്ഷത്രിയ, ഏപ്രില്‍ എന്നിങ്ങനെയെുള്ള സിനിമകളുടെ ചിത്രീകരണം ഏപ്രിലില്‍ തന്നെ നിര്‍ത്തി വെച്ചിരുന്നു. ഈ രണ്ട് പ്രോജക്ടുകളുടെ കാര്യവും വൈകാതെ പ്രഖ്യാപിക്കും

ചിരഞ്ജീവിയുടെ വേര്‍പാട് സഹോദരന്‍ ധ്രുവ് സര്‍ജയ്ക്കും ഇനിയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സഹോദരനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ധ്രുവ് പോസ്റ്റ് ഇട്ടിരുന്നു. മാത്രമല്ല ധ്രുവിന്റെ വിവാഹസമയത്ത് അതീവ സന്തോഷവാനായി നടക്കുന്ന ചിരുവിന്റെ വീഡിയോയും മരണശേഷം പുറത്ത് വന്നിരുന്നു. ചിരുവിന്റെ വിയോഗ സമയത്ത് ഭാര്യ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് കൂടി അറിഞ്ഞതോടെ എല്ലാവരുടെയും ഉള്ളുലച്ചു.

പ്രിയതമന്റെ വേര്‍പാട് ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മേഘ്‌ന. എന്നാല്‍ തന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ രൂപത്തില്‍ ചിരു വീണ്ടും ജനിക്കുമെന്നും കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും അടുത്തിടെ നടി മേഘ്ന പറഞ്ഞിരുന്നു. അതിനൊപ്പം തന്റെ പ്രിയതമനെ അവസാനമായി രാജാവിനെ പോലെ യാത്രയാക്കിയതിന് എല്ലാവരോടും നന്ദി പറഞ്ഞും നടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജിലെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്തും നടി എത്തിയിരിക്കുയാണ്.


Click it and Unblock the Notifications