»   » തമിഴില്‍ ഗംഭീര വിജയമായ ധ്രുവങ്ങള്‍ 16 മലയാളത്തിലേക്ക് ,നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടി ???

തമിഴില്‍ ഗംഭീര വിജയമായ ധ്രുവങ്ങള്‍ 16 മലയാളത്തിലേക്ക് ,നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടി ???

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകമാകെ ഇപ്പോള്‍ ധ്രുവങ്ങള്‍ 16 തരംഗമാണ്. കൂടുതല്‍ കൂടുതല്‍ പ്രാവശ്യം കാണാന്‍ തോന്നുന്ന സിനിമയായി ചിത്രം മാറിയിരിക്കുന്നു. ഏറെ ആശങ്കയോടെയാണ് റഹ്മാന്‍ ഈ ചിത്രം ഏറ്റെടുത്തത്. നവാഗതനായ യുവ സംവിധായകന്‍ അതും 22 കാരന്‍ അതായിരുന്നു താരത്തെ ഏറെ കുഴപ്പിച്ചത്. പിന്നെ പോലീസ് വേഷം ചെയ്യാനുള്ള വിമുഖതയും. മുന്‍പും നിരവധി സിനിമകളില്‍ പോലീസ് വേഷത്തിലെത്തിയതിനാല്‍ സ്വീകാര്യത എത്രത്തോളമാവുമെന്ന കാര്യത്തിലും റഹ്മാന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ആശങ്കളൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കാന്‍ കാര്‍ത്തിക്ക് നരേന് കഴിഞ്ഞു.

കേരളക്കരയിലെ പ്രേക്ഷകര്‍ പോലും കാര്‍ത്തിക്കിന്റെ സിനിമയെ ഏറ്റെടുത്തു. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു വന്ന മകന്റെ ആഗ്രഹങ്ങള്‍ക്ക് പിന്തുണയുമായി പിതാവ് മുന്നിലുണ്ടായിരുന്നു. തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മലയാളം റീമേക്കില്‍ നായകവേഷത്തിലെത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

നരേന് ഡേറ്റ് നല്‍കാന്‍ മത്സരിക്കുന്ന താരങ്ങള്‍

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കാര്‍ത്തിക്ക് നരേന്റെ വിളിക്കായി കാത്തിരിക്കുകയാണ് തമിഴകത്തെ താരങ്ങള്‍. ആദ്യമായാണ് ഒരു സംവിധായകന് നല്‍കാന്‍ ഡേറ്റുമായി താരങ്ങള്‍ കാത്തിരിക്കുന്നത്. റഹ്മാന്‍ നായകനായ സസ്‌പെന്‍സ് ത്രില്ലര്‍ കണ്ട് താരങ്ങള്‍ വരെ ത്രില്ലടിച്ചിരിക്കുകയാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സിലിടം നേടി

തമിഴ് സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. പരീക്ഷണങ്ങളോട് വിമുഖത കാണിക്കാറില്ല പ്രേക്ഷകര്‍. ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. അത്തരത്തില്‍ ഏറെ ക്ലിക്കായ സിനിമയാണ് ധ്രുവങ്ങള്‍ പതിനാറ്. ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേനെയും തമിഴ് ജനത സ്വീകരിച്ചു. തമിഴകത്തു മാത്രമല്ല ചിത്രം ശ്രദ്ധിക്കപ്പെട്ടത്. മലയാളികളുടെ പ്രിയതാരമായ റഹ്മാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

അടുത്ത ചിത്രം അരവിന്ദ് സ്വാമിക്കൊപ്പം

കാര്‍ത്തിക്ക് നരേന്റെ അടുത്ത സിനിമയായ നരകശൂരന്‍ സിനിമയില്‍ അരവിന്ദ് സ്വാമിയും നാഗചൈതന്യയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്നുള്ള യുവതാരം അതിഥി വേഷത്തിലെത്തുമെന്നും പ്രചരിക്കുന്നുണ്ട്.

പിന്‍വാങ്ങാനൊരുങ്ങിയ റഹ്മാന്‍

ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാന്‍ റഹ്മാനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. എന്നാല്‍ അത് തിരുത്തി അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍. സ്‌ക്രിപ്റ്ര് വായിക്കുകയും ഷൂട്ട് ആരംഭിക്കുകയും ചെയ്തപ്പോള്‍ തന്റെ സംശയങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് റഹമാന് തന്നെ തോന്നിയെന്നുള്ളതാണ് പിന്നത്തെ കഥ.

റഹ്മാനെ അലട്ടിയ സംശയങ്ങള്‍

ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേന് 22 വയസ്സേ ഉള്ളൂവെന്നത് താരത്തിന് താല്‍പര്യക്കുറവ് വരുത്തിയ ഒരു കാരണമാണ്. സിനിമ ചെയ്യാനും മാത്രമുള്ള പക്വത സംവിധായകനുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നു. നിരവധി തവണ പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുമോയെന്നതായിരുന്നു അടുത്ത ആശങ്ക. എന്നാല്‍ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ പിന്നെയാണ് താരം അഭിനയിക്കാന്‍ തയ്യാറായത്.

റീമേക്കില്‍ മമ്മൂട്ടി എത്തുമോ???

കഴിവു തെളിയിക്കുന്ന സംവിധായകരെ തിരഞ്ഞു പിടിച്ച് അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. അത്തരത്തില്‍ കന്നി ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരെ ഒന്നടങ്കം കൈയ്യിലെടുത്ത കാര്‍ത്തിക്ക് നരെന്റെ ധ്രുവങ്ങള്‍ 16 റീമേക്കില്‍ മമ്മൂട്ടി എത്തുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

English summary
Dhruvangal 16 is going to remake in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam