അച്ചനൊപ്പം അഭിനയിക്കാന്‍ മകന്‍ ധ്യാന്‍ ശ്രീനിവാസനും, സംവിധാനം രാജേഷ് നായര്‍
മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൂടെ അച്ഛന്റെ മകനായി വിനീത് ശ്രീനിവാസന്‍ അഭിനയിച്ചു. ഇപ്പോഴിതാ ഇളയ മകന്‍ ധ്യാനിനും അച്ഛന്റെ കൂടെ അഭിനയിക്കാന്‍ ഒരു മോഹം. എന്നാല്‍ ആ മോഹം സഫലമാകുന്നു. സാള്‍ട്ട് മാംഗോ ട്രീയ്ക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ അച്ഛന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നു.
ചിത്രത്തിലേക്ക് ആദ്യം ഓഫര്‍ തേടിയെത്തിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. തുടര്‍ന്ന് അച്ഛന്റെ വേഷം അവതരിപ്പിക്കാന്‍ ശ്രീനിവാസനെ ധ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിരക്കഥ വായിച്ചപ്പോള്‍ തന്നെ ശ്രീനിവാസന്‍ അഭിനയിക്കാന്‍ സമ്മതിക്കുകെയും ചെയ്തു.

ജൂണ്‍ ഒന്നിന് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് വച്ച് ആരംഭിക്കും. അച്ഛന്റെ റൊമാന്‍സ് കണ്ട് അസൂയ തോന്നുന്ന മകന്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ക്ലീഷേ പ്രണയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications