അജു വര്‍ഗീസിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും ഗൂഢാലോചന വെളിച്ചത്തേക്ക്! നവംബര്‍ 3 ന് വിധിയുണ്ടാവും!!
Recommended Video

മലയാള സിനിമയുടെ യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ' ഗൂഢാലോചന'. 'ജമ്‌നാപ്യാരി' എന്ന സിനിമയ്ക്ക് ശേഷം തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോടിനെ പശ്ചാതലമാക്കിയാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിന് വേണ്ടി തയ്യാറെടുക്കുയാണ്.
തിരക്കഥ എഴുതിയതിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഒപ്പം അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അതിനിടെ സിനിമയെ കുറിച്ച് അജു വര്‍ഗീസ് അടക്കുമുള്ള താരങ്ങള്‍ പറയുന്നതിങ്ങനെയാണ്.

ഗൂഢാലോചന
ജമ്‌നാപ്യാരി എന്ന സിനിമയ്ക്ക് ശേഷം തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ' ഗൂഢാലോചന'. കോഴിക്കോടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച ചിത്രം നാല് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്റെ കഥ
മലയാള സിനിമയുടെ യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥകൃത്താവുന്നു എന്ന പ്രത്യേകത കൂടി 'ഗൂഢാലോചന'യ്ക്കുണ്ട്. മുമ്പ് സിനിമയില്‍ നിന്നും പുറത്ത് വന്ന മോഷന്‍ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.

റിലീസിനെത്തുന്നു
അജു വര്‍ഗീസ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ നവംബര്‍ 3 ന് റിലീസിനെത്താന്‍ പോവുകയാണ്. സിനിമ ഇത്തിരി പോസ്റ്റിവിറ്റി നല്‍കുന്നതാണെന്നും എല്ലാവരും തിയറ്ററുകളില്‍ തന്നെ പോയി സിനിമ കാണാണമെന്നും അജു വര്‍ഗീസ് ഫില്‍മി ബീറ്റിനോട് പറഞ്ഞിരിക്കുകയാണ്.

കേന്ദ്ര കഥാപാത്രങ്ങള്‍
ചിത്രത്തില്‍ അജു വര്‍ഗീസിനൊപ്പം, ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍,, മംമ്ത മോഹന്‍ദാസ്, നിരഞ്ജന എന്നിവരാണ് പേരധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോമഡി ചിത്രമാണോ?
സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് പതിവ്. ആ ഗണത്തില്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് ഗുഢാലോചനയും എത്തുന്നത്. ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന നാല് സുഹൃത്തുകളുടെ ആലോചനയാണ് ഗുഢാലോചന.

ജോമി
മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലെ ജോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദനും ഗുഢാലോചനയിലുണ്ട്. ആദ്യ സിനിമയിലെ ജോമിയെ പോലെ തന്നെ പുതിയ സിനിമയില്‍ ശറഫ് എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











