ഞാന്‍ പ്രണയിയ്ക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍

By Lakshmi

ആദ്യ ചിത്രമായ തിരയിലൂടെ തന്നെ വ്യത്യസ്തമായ ഒരു വേഷം ലഭിയ്ക്കുകയും അതിന് ഏറെ പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്ത സന്തോഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍, വിനീത് ശ്രീനിവാസന്റെ സഹോദരന്‍ എന്ന വിലാസത്തിലല്ലാതെ തന്നെ സിനിമയില്‍ പിടിച്ചുകയറാന്‍ കഴിയുന്ന പ്രതിഭ തന്നിലുണ്ടെന്ന് ധ്യാന്‍ തെളിയിച്ചുകഴിഞ്ഞു.

അഭിനയത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റമെങ്കിലും ക്യാമറക്ക് പിന്നിലെ കാര്യങ്ങളോട്, പ്രത്യേകിച്ചും സംവിധാനത്തോടാണ് തനിയ്ക്ക് കൂടുതല്‍ താല്‍പര്യമെന്നും അധികം താമസിയാതെ അതിലേയ്ക്ക് കടക്കുമെന്നുമാണ് ധ്യാന്‍ പറയുന്നത്.

Dhyan Sreenivasan

അച്ഛനും ജ്യേഷ്ഠനുമായി താരതമ്യപ്പെടുത്തപ്പെട്ടാലോയെന്ന ആശങ്ക തനിയ്ക്കില്ലെന്നും പക്ഷേ അവരുണ്ടാക്കിവച്ച ഇമേജ് തനിയ്ക്ക് ഗുണം ചെയ്യുമെന്നും ധ്യാന്‍ പറയുന്നു. അവരുടെ അഡ്രസില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മറ്റു പല പുതുമുഖങ്ങള്‍ക്കും കിട്ടാത്ത ശ്രദ്ധ കിട്ടുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രമായില്ല ഞാന്‍ കഴിവുതെളിയിക്കേണ്ടതുണ്ട്- താരം പറഞ്ഞു.

പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും മറ്റെല്ലാത്തിനുമെന്നപോലെ വളരെ ബോള്‍ഡ് ആയുള്ള ഉത്തരമാണ് ധ്യാന്‍ നല്‍കിയത്. പ്രണയം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും പ്രണത്തിലാണെന്നുമാണ് ധ്യാന്‍ പറയുന്നത്. ഒപ്പം വിവാഹത്തെക്കുറിച്ച ്ചിന്തിയ്ക്കാന്‍ സമയമായില്ലെന്നും ധ്യാന്‍ പറയുന്നു.

എന്തായാലും അധികം താമസിയാതെ തന്നെ മലയാളത്തിന് ഒരു പുതുമുഖ സംവിധായകനെക്കൂടി ലഭിയ്ക്കുമെന്ന കാര്യം ധ്യാനിന്റെ സംസാരത്തില്‍ നിന്നും വ്യക്തമാണ്. ഇനി അച്ഛനെയും സഹോദരനെയും കടത്തിവെട്ടുന്ന പ്രകടനമാകുമോ ക്യാമറയ്ക്ക് പിന്നില്‍ ധ്യാന്‍ നടത്തുകയെന്ന് മാത്രമേ അറിയാനുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X