»   » തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു, വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗം? ധ്യാന്‍ പറയുന്നു

തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു, വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗം? ധ്യാന്‍ പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ശ്രീനിവാസന്റെയും വിനീതിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടത്തിയത്. ശ്രീനിവാസന്‍, ഭാര്യ വിമല, ഷാന്‍ റഹ്മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ചെന്നൈയിലായതിനാല്‍ വിനീത് ശ്രീനിവാസന്‍ ചടങ്ങിനെത്തിയിരുന്നില്ല. കുഞ്ഞിന്റെ ഡയപ്പര്‍ കഴുകുന്ന തിരക്കിലായതിനാലാണ് താന്‍ ചടങ്ങിനെത്താത്തതെന്ന് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

1989 ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രമെന്ന സിനിമ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ശ്രീനിവാസനൊരുക്കിയ കഥാപാത്രങ്ങളുടെ പേരുകളുമായാണ് ധ്യാന്‍ ശ്രീനിവാസനും തുടങ്ങുന്നത്. തളത്തില്‍ ദിനേശനും ശോഭയുമായി വേഷമിടുന്നത് നിവിന്‍ പോളിയും നയന്‍താരയുമാണ്. ഇക്കാര്യമറിഞ്ഞതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ ഇതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ പേരില്‍ മാത്രമേ ആ സിനിമയുമായി സാമ്യമുള്ളൂവെന്ന് സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Dhyan Sreenivasan

പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതിനിടയില്‍ത്തന്നെ താന്‍ താരമായി മാറുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. സൂര്യയും വിജയ് യുമൊക്കെ സൂപ്പര്‍ സ്റ്റാറുകളല്ലേ അവരുടെ അച്ഛന്‍ സംവിധായകരായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുമായിരുന്നു. അതുകേട്ടാണ് താനും നടനാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായത്. എന്നാല്‍ സംവിധാനത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. അഭിനയത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനം സംരംഭത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Dhyan Sreenivasan talks about his film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam