അടി കപ്യാരെ കൂട്ടമണി,ഈ മൂവര്‍ സംഘത്തിന് എന്തോ പറയാനുണ്ട്
നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ കോമഡി ത്രില്ലര്‍ ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍,നീരജ് മാധവ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഇവര്‍ മൂന്നുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന വൈവിദ്യമാര്‍ന്ന കഥയാണ് അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം. ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫ്രൈഡേ ഫിലിംസ് ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തബംറില്‍ തിരുവനന്തപുരത്ത് വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലും ധ്യാന്‍ ശ്രീനിവാസനും, നീരജും, അജുവും ഒന്നിക്കുന്നുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇത് ആദ്യമായാണ് ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസും ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications