ധ്യാന്‍ ശ്രീനിവാസന് വധുവിനെ ആവശ്യമുണ്ട് ?
ജ്യേഷ്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ശ്രീനിവാസന്റെ രണ്ടാമത്തെ പുത്രന്‍ ധ്യാന്‍ ശ്രീനിവാസന്‍ രണ്ടാം വരവിനൊരുങ്ങുന്നു. ഇത്തവണയും വിനീതിനൊപ്പമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കും. വധുവിനെ ആവശ്യമുണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഒരു മര്‍മ്മപ്രധാനമായ വേഷത്തില്‍ അജു വര്‍ഗീസും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകുടെയും വിവരങ്ങള്‍ പിന്നാലെ വരും എന്ന് പ്രതീക്ഷിയ്ക്കാം. വിനീതിന്റെ മുന്‍ ചിത്രങ്ങള്‍ക്കെന്നപോലെ ഈ ചിത്രത്തിനും സംഗീതമൊരുക്കുന്ന ഷാന്‍ റഹ്മാനായിരിക്കും. ഛായാഗ്രഹണം ജോ മോന്‍ ടി ജോണും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേ സമയം തിരയുടെ രണ്ടാം ഭാഗം ഉടനുണ്ടാവില്ലെന്ന് നേരത്തെ വിനീത് അറിയിച്ചിരുന്നു. അഭിനയിക്കാന്‍ കരാറൊപ്പിട്ട ചിത്രങ്ങള്‍ങ്ങള്‍ തീര്‍ക്കണം. അതിനിടയില്‍ ഒരു സിനിമ സംവിധാനം ചെയ്യും. തിരയുടെ രണ്ടാം ഭാഗത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഉണ്ടാവില്ലെന്നും വിനീത് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











