അച്ഛന്റെ കൂടെ കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ ഒരു നോട്ടമുണ്ട്! മെലിഞ്ഞതിനെക്കുറിച്ച് ധ്യാന്‍
നടനായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരപുത്രനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായും ധ്യാന്‍ ശ്രീനിവാസന്‍ തിളങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ വീണ്ടും അഭിനയത്തില്‍ സജീവമാകാനുളള തയ്യാറെടുപ്പിലാണ് ധ്യാന്‍. കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്റെതായി പുറത്തിറങ്ങിയൊരു മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് ലോക് ഡൗണ്‍ കാലത്ത് ധ്യാന്‍ ശരീര ഭാരം കുറച്ചിരിക്കുന്നത്.

സുഹൃത്തും സഹതാരവുമായ അജു വര്‍ഗീസാണ് ധ്യാനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. അജു പങ്കുവെച്ച ചിത്രം പിന്നീട് ആരാധകരും ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ധ്യാന്‍ ശ്രീനിവാസനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഇപ്പോഴിതാ ഈ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

അജു വര്‍ഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെയായിട്ടാണ് കമന്റുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തിയിരുന്നത്. ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്.

അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു വര്‍ഗീസ് നേരത്തെ ധ്യാനിന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞത്. ശരീര ഭാരം കുറച്ച് തന്റെ തുടക്ക കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാന്‍. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

സസ്‌പെന്‍സ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. നേരത്തെ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയില്‍ ഒരു ഗാനരംഗത്ത് മാത്രം ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭം തന്നെ അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. നിവിന്‍ പോളി, നയന്‍താര. അജു വര്‍ഗീസ് തുടങ്ങിയവരാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. അജു വര്‍ഗീസ് തന്നെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications