»   » നിവിന്‍ പോളിയുടെ നായികയായി നയന്‍താര വരുന്നു! സംവിധായകനായി ധ്യാന്‍ ശ്രീനിവാസനും, ചിത്രീകരണം മേയില്‍!

നിവിന്‍ പോളിയുടെ നായികയായി നയന്‍താര വരുന്നു! സംവിധായകനായി ധ്യാന്‍ ശ്രീനിവാസനും, ചിത്രീകരണം മേയില്‍!

Written By:
Subscribe to Filmibeat Malayalam

നടന്‍ ശ്രീനിവാസന്റെ മകനായിട്ടും വിനീത് ശ്രീനിവാസന്റെ അനിയായിട്ടുമാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലെത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ സ്വന്തമായിട്ടൊരു സ്ഥാനം കണ്ടെത്താന്‍ ധ്യാന്‍ ശ്രീനിവാസനും കഴിഞ്ഞിരിക്കുകയാണ്. അച്ഛനെയും ചേട്ടനെയും പോലെ സിനിമയില്‍ നായകനായി തിരക്കഥാകൃത്തായി ഇനി സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ് ധ്യാന്‍. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?


ലവ് ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിവിന്‍ പോളിയെ നായകനാക്കിയാണ് ധ്യാന്‍ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മേയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. നിവിന്‍ പോളി ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകള്‍ കാരണമാണ് സിനിമ വൈകുന്നത്. നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി. സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കൊച്ചുണ്ണിയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.


 nivinpaulyandnayanthara

ചിത്രത്തില്‍ നയന്‍താരയും അജു വര്‍ഗീസും ഉര്‍വ്വശിയും അഭിനയിക്കുന്നുണ്ടെന്നും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ട് സിനിമയില്‍ മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. മേയ് രണ്ടാമത്തെ ആഴ്ചയോടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ ബാക്കി താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമെന്നാണ് സംവിധായകന്‍ പറയുന്നത്.


പ്രതീക്ഷയൊന്നുമില്ലാതെ വിരസമായി തുടങ്ങി കത്തിക്കയറി ഞെട്ടിപ്പിക്കുന്നു 'ഇര'.. ശൈലന്റെ റിവ്യൂ!


ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന സിനിമയെ മോഡേണ്‍ രീതിയിലാക്കി അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ. ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രമായി നിവിനും, ശോഭയായി നയന്‍താരയുമാണ് അഭിനയിക്കുന്നത്. നിവിന്റെ കഥാപാത്രത്തിന് പഴയ ദിനേശനുമായി ചില സാമ്യങ്ങളുണ്ടെന്നും ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

English summary
Dhyan Sreenivasan’s Love Action Drama to go on floors in May

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X