twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്യാന്‍ ശ്രീനിവാസന്റെ 2 സിനിമകള്‍, ഒന്ന് സംവിധാനം, മറ്റൊന്ന് നടന്‍! ഓഡിയോ ലോഞ്ച് ചെയ്ത് നിവിന്‍ പോളി

    |

    ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. ധ്യാനിനൊപ്പം അജു വര്‍ഗീസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും നേരത്തെ പുറത്ത് വന്ന പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

    ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ നിവിന്‍ പോളിയാണ് ഓഡിയോ ലോഞ്ച് നടത്തിയത്. ഫഹദ് ഫാസില്‍ നായകനായ മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിന്‍.

     sachin-movie

    പേര് സൂചിപ്പിക്കുന്നത് പോലെ ക്രിക്കറ്റിന്റെ പശ്ചാതലത്തിലൊരുക്കുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാനാണ്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് ഒരു അച്ഛന്‍ തന്റെ മകന് സച്ചിന്‍ എന്ന് പേരിടുന്നതും ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക.

    മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്.

    English summary
    Dhyan Sreenivasan's Sachin audio launched by Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X