ഗൂഢാലോചനയ്ക്കു ശേഷം സച്ചിനുമായി ധ്യാന്‍-അജു കൂട്ടൂക്കെട്ട് വീണ്ടും! മോഷന്‍ ടീസര്‍ പുറത്ത്! കാണൂ
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സച്ചിന്‍. അജു വര്‍ഗീസും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്നാ രേഷ്മാ രാജനാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ നായികയായി എത്തുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് സിനിമയായിരിക്കുമെന്നാണ് അറിയുന്നത്.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഗൂഢാലോചന എന്ന ചിത്രത്തിനു ശേഷം ധ്യാനും അജുവും ഒന്നിക്കുന്ന ചിത്രമാണ് സച്ചിന്‍. രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍,അപ്പാനി ശരത്, മണിയന്‍പ്പിളള രാജു, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. നീല്‍ ഡി കുഞ്ച ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.
ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിന്‍ ആരാധകനായ പിതാവ് മകന് ആ പേര് നല്‍കുന്നതും ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications











