'സര്‍ഫ് എക്‌സല്‍' അപാരതയുമായി സച്ചിന്‍റെ പുതിയ പോസ്റ്റര്‍! വെെറലായി പോസ്റ്റ്! കാണൂ
ധ്യാന്‍ ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. മണിരത്‌നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരുടെ രണ്ടാമത്തെ സിനിമ കൂടിയാണിത്. അജു വര്‍ഗീസും ധ്യാനിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ സെക്കന്‌റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
രമേഷ് പിഷാരടി ആയിരുന്നു സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. സര്‍ഫ് എക്‌സല്‍ വിവാദം ചൂടുപിടിച്ച കാലത്താണ് നിറങ്ങളില്‍ കുളിച്ച നടന്മാരുടെ മുഖങ്ങളുളള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സിനിമയുടെ ടീസര്‍ നേരത്തെ ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഒരു ഡയലോഗില്‍ ശബരിമല വിഷയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ഹാസ്യത്തിന് കൂടി പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് ,മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്എല്‍ പുരം ജയസൂര്യയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











