ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ധ്യാന്‍ ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഐപിഎല്‍ ടൂര്‍ണമെന്റിനിടെയാണ് സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്.
മണിരത്നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരുടെ രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും ധ്യാനിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

എസ്എല്‍ പുരം ജയസൂര്യയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് ,മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











