»   » മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വേണ്ടേ? തല അജിത്തിനെ നായകനാക്കി താൻ സിനിമ എടുക്കുമെന്ന് താരപുത്രന്‍!

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വേണ്ടേ? തല അജിത്തിനെ നായകനാക്കി താൻ സിനിമ എടുക്കുമെന്ന് താരപുത്രന്‍!

Posted By:
Subscribe to Filmibeat Malayalam
ധ്യാൻ ശ്രീനിവാസൻറെ ചിത്രത്തില്‍ തല അജിത്ത്? | filmibeat Malayalam

തമിഴ് താരമാണെങ്കിലും തല അജിത്ത് മലയാള സിനിമയ്ക്കും പ്രിയപ്പെട്ടവനാണ്. യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ തമിഴിലായിരിക്കുമെന്നും അതില്‍ നായകനാക്കുന്നത് തല അജിത്തിനെയായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഉപ്പും മുളകും നായിക നിഷ സാരംഗ് വിവാഹിതയല്ലേ? പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് നടി പറയുന്നതിങ്ങനെ

അജിത്തിന്റെ അടുത്ത സിനിമയില്‍ നിവിന്‍ പോളി അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ധ്യാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ധ്യാനിന്റെ അടുത്ത സിനിമ

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെയോ നാലാമത്തെ സിനിമ തമിഴിലായിരിക്കുമെന്നാണ് താരം തന്നെ പറയുന്നത്. ചിത്രത്തില്‍ അജിത്തിനെ നായകനാക്കണമെന്നാണ് ആഗ്രഹമെന്നും ധ്യാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതൊരു സ്വപ്‌നമല്ലെന്നും നടക്കാന്‍ പോവുന്ന കാര്യമാണെന്നും താരം പറയുന്നു.

മലയാളം പോലെയാണ്

മലയാളം പോലെ തനിക്ക് അടുപ്പമുള്ള ഭാഷയാണ് തമിഴ്. അഞ്ചാം ക്ലാസ് മുതല്‍ ചെന്നൈയിലാണ് പഠിക്കുന്നത്. മലയാളം പോലെ തന്നെ തമിഴും എഴുതാനും വായിക്കാനും അറിയാമെന്നും താരം പറയുന്നു. എന്നായാലും തമിഴില്‍ ഒരു സിനിമ ചെയ്യുകയും തലയെ തന്നെ നായകനാക്കുമെന്നും ധ്യാന്‍ പറയുന്നു.

ധ്യാനിന്റെ സംവിധാനം

ധ്യാന്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാര്‍ച്ചയിലായിരിക്കും തുടങ്ങുന്നത്.

ധ്യാനിന്റെ തിരക്കഥ


സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ തന്നെയാണ്. ശ്രീനിവാസന്‍ നായകനായി അഭിനയിച്ച വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാനിന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്നത്.

നയന്‍താരയെ നായികയാക്കിയതിന് പിന്നിലെ കാരണം

അജു വര്‍ഗീസ് നിര്‍മാതാവാകുന്ന സിനിമയ്ക്ക് തമിഴ് പശ്ചാതലമുണ്ടെന്നും അതാണ് തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന നയന്‍താരയെ നായികയാക്കിയതെന്നും ധ്യാന്‍ പറയുന്നു. ഷാന്‍ റഹ്മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

English summary
Dhyan Sreenivasan saying about his next project

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam