»   » നായികയായി നയന്‍താര എത്തുമെന്ന് പറഞ്ഞപ്പോള്‍ അജുവും നിവിനും വിശ്വസിച്ചില്ലെന്ന് ധ്യാന്‍.. പിന്നെയോ?

നായികയായി നയന്‍താര എത്തുമെന്ന് പറഞ്ഞപ്പോള്‍ അജുവും നിവിനും വിശ്വസിച്ചില്ലെന്ന് ധ്യാന്‍.. പിന്നെയോ?

Posted By:
Subscribe to Filmibeat Malayalam

വിനീതിന് പിന്നാലെ സിനിമയിലേക്കെത്തിയതാണ് ധ്യാന്‍. അച്ഛനും ജേഷ്ഠ്യനും പിന്നാലെ എഴുത്തിലേക്കും പ്രവേശിച്ചു ഈ താരപുത്രന്‍. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ഗൂഢാലോചന മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് ധ്യാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനും പാര്‍വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അതേ പേര് തന്നെയാണ് സ്വന്തം സിനിമയ്ക്ക് നല്‍കിയത്.

നായികയായി നയന്‍താര

തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സ്വന്തമായി സിനിമ ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ വിനീതാണ് നായികയായി നയന്‍താരയെ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.

നയന്‍താരയ്ക്ക് മെസ്സേജ് അയച്ചു

വിനീതിന്റെ അടുത്ത സുഹൃത്താണ് നയന്‍താരയെന്നും ഇക്കാര്യത്തെക്കുറിച്ച് ആദ്യം സൂചിപ്പിക്കാം, പിന്നീട് പോയിക്കാണണമെന്ന് പറഞ്ഞിരുന്നുവെന്നും ധ്യാന്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ധ്യാന്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

താരം പറഞ്ഞത്

വിനീതിന്റെ നിര്‍ദേശപ്രകാരമാണ് ധ്യാന്‍ നയന്‍താരയെ കാണാന്‍ പോയത്. പറഞ്ഞതിലും വളരെ വൈകിയാണ് താരത്തെ കാണാന്‍ പോയത്. എന്നാല്‍ വളരെ പോസിറ്റീവായ സമീപനമായിരുന്നു അവര്‍ സ്വീകരിച്ചത്.

അഭിനയിക്കാമെന്ന് സമ്മതിച്ചു

കഥ പറഞ്ഞതിന് ശേഷം ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന് അവര്‍ സമ്മതിച്ചു. ഇക്കാര്യം താന്‍ നിവിനോടും അജുവിനോടും പറഞ്ഞപ്പോള്‍ അവരാരും ഇത് വിശ്വസിച്ചിരുന്നില്ലെന്നും താരപുത്രന്‍ വ്യക്തമാക്കി.

ചിത്രം തുടങ്ങുന്നത്

നിവിന്‍ പോളിയുടെയും നയന്‍താരയുടെയും ഡേറ്റ് ലഭിക്കുന്നതിനനുസരിച്ച് ചിത്രം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. അഭിനേതാവില്‍ നിന്നും തിരക്കഥയിലേക്ക്ും ചുവടുവെച്ച ധ്യാന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Dhyan Sreenivasan talking about Love Action Drama.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam