അടുത്ത രണ്ട് തിരകളും ആദ്യ തിരയെ വെല്ലും: ധ്യാന്‍ ശ്രീനിവാസന്‍
ആദ്യ രണ്ട് ചിത്രങ്ങളിലും വ്യത്യസ്തമായിരിക്കണം അടുത്ത ചിത്രമെന്ന നിര്‍ബന്ധത്തിലാണ് വിനീത് ശ്രീനിവാസന്‍ 'തിര'യെന്ന ത്രില്ലര്‍ ഒരുക്കിയത്. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ തന്റെ കുറച്ച് സുഹൃത്തുക്കളെ സിനിമയിലെത്തിച്ച വിനീത് ശ്രീനിവാസന്‍ തിരയിലൂടെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനെയും വെള്ളിത്തിരയിലേക്ക് കടത്തിവിട്ടു.
തിര റിലീസയാപ്പോള്‍ തന്നെ വിനീത് പറഞ്ഞിരുന്നു ഇതൊരു സ്വീക്കല്‍ ചിത്രമാണ്. ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ എടുക്കുമെന്ന്. എന്നാല്‍ അതിന് കുറച്ച് താമസമുണ്ടാകുമെന്നും വ്യക്യമാക്കിയ വിനീത് തിര രണ്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.

അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുകയുണ്ടായി. തിര തുടങ്ങുമ്പോഴേ അത് മൂന്ന് ഭാഗങ്ങളായി എടുക്കാം എന്ന് തീരുമാനിച്ചതാണ്. സിനിമ അത്ര വലിയ വിജയമാകില്ലെന്നും പ്രേക്ഷകര്‍ ഇത്തരത്തിലൊരു സിനിമയെ എങ്ങിനെയെടുക്കുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷെ അടുത്ത രണ്ട് തിരകളും ചേട്ടന്‍ ഇതിന്റെ മുകളിലെത്തിക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ഉറപ്പുനല്‍കുന്നു.
മൂന്ന് തിരകളിലും ശോഭന ഉണ്ടാകുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. രണ്ടാമത്തെ തിരയില്‍ താന്‍ ഉണ്ടാകില്ല. അതില്‍ വേറൊരാള്‍ വരും. എന്നാല്‍ മൂന്നാമത്തെ തിരയില്‍ ഞാനും രണ്ടാമത്തെ തിരയിലെ ആളും ഉണ്ടാകും- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Click it and Unblock the Notifications











