»   » ധ്യാന്‍ ശ്രീനിവാസന്‍ ഇനി അര്‍പ്പിതയ്ക്ക് സ്വന്തം, 10 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം വിവാഹം!!!

ധ്യാന്‍ ശ്രീനിവാസന്‍ ഇനി അര്‍പ്പിതയ്ക്ക് സ്വന്തം, 10 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം വിവാഹം!!!

By: Nimisha
Subscribe to Filmibeat Malayalam

ചലച്ചിത്ര താരം ശ്രീനിവാസന്റെയും വിമലാ ശ്രീനിവാസന്റെയും മകനും വിനീത് ശ്രീനിവാസന്റെ അനുജനുമായ ധ്യാന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വിവാഹ സത്കാരം നടത്തുന്നുണ്ട്. 10 വര്‍ഷം നീണ്ട സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

സഹോദരന്റെ സിനിമയിലൂടെ തുടക്കം

സഹോദരനായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമയിലേക്ക് എത്തുന്നത്. ശോഭനയ്‌ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രമേയം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു തിര.

സംവിധാന താല്‍പര്യം

ജ്യേഷ്ധന്റെ പാത പിന്തുടര്‍ന്ന് അനുജനും അഭിനയത്തില്‍ നിന്നും ചുവടു മാറാന്‍ ആഗ്രഹിക്കുന്ന കാര്യം വളരെ മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്ന് ബ്രേക്കെടുത്ത് സംവിധാന രംഗത്ത് ചുവടുറപ്പിക്കാന്‍ ധ്യാനിന് പ്ലാനുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആശംസകളുമായി യുവതാരങ്ങള്‍

യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തിന് ആശംസ നേര്‍ന്ന് സിനിമാ താരങ്ങള്‍. ഫേസ് ബുക്ക് പേജിലാണ് പലരും ആശംസ കുറിച്ചിട്ടുള്ളത്. നീരജ് മാധവ്, അജു വര്‍ഗീസ്, രൂപേഷ് പീതാബരന്‍ തുടങ്ങി നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.

അളിയന് ആശംസയുമായി നീരജ്

ഒരു രക്തഹാരം അങ്ങേട്ടും ഇങ്ങോട്ടും അണിയിച്ച് അവര്‍ വിവാഹിതരായെന്ന തലക്കെട്ടോടു കൂടെ നവദമ്പതികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും നീരജ് മാധവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്തഹാരമൊക്കെ ഇപ്പോള്‍ സ്വര്‍ണ്ണം കൊണ്ടാണോ ഉണ്ടാക്കുന്നതെന്ന് ഒരാള്‍ പോസ്റ്റ്‌ന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മകന്‍റെ ആഗ്രഹത്തിനാണ് പ്രാധാന്യമെന്ന് ശ്രീനിവാസന്‍

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരായത്. ധ്യാന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കും ഭാര്യയ്ക്കും യാതൊരുവിധ എതിര്‍പ്പും ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഇത് അവരുടെ ആഗ്രഹമാണ്. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ലെന്നാണ് മകന്റെ അച്ഛന്‍ പറയുന്നത്.

നീരജ് മാധവന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
Star kid, actor Dhyan Sreenivasan who shot to fame through his brother's directorial Thira tied the knot with his longtime girlfriend Arpitha Sebastian today at Kannur!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam