എല്ലാവരും ഈ സിനിമ കണ്ട് സഹായിക്കണം; പ്രകാശന്‍ പറക്കട്ടെ തിയറ്ററില്‍ പോയി തന്നെ കാണമെന്ന് ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുത്തന്‍ ചിത്രം 'പ്രകാശന്‍ പറക്കട്ടെ' തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ എത്തിയിരുന്നു. എല്ലാവരും ഈ സിനിമ കണ്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ധ്യാന്‍ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ചിത്രം ഓടിയില്ലെങ്കില്‍ വീണ്ടും ലവ് ആക്ഷന്‍ ഡ്രാമ പോലെയുള്ള കള്ളുക്കുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാല്‍ ഏവരും പടം തിയേറ്ററില്‍ പോയി കണ്ട് സഹായിക്കണമെന്നും ധ്യാന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീന്‍ യു സിനിമ എന്നിങ്ങനെയാണ് സിനിമയെ പറ്റി ധ്യാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

 dhyan


കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രം വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണ സംരംഭമാണ്. ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9 എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X