»   » നിവിനില്ല, ലാലില്ല, പൃഥ്വിയില്ല, പക്ഷെ എല്ലായിടത്തും മമ്മൂക്കയുണ്ട്; ധ്യാനിന്റെ റിസപ്ഷന്‍ ഫോട്ടോകള്‍

നിവിനില്ല, ലാലില്ല, പൃഥ്വിയില്ല, പക്ഷെ എല്ലായിടത്തും മമ്മൂക്കയുണ്ട്; ധ്യാനിന്റെ റിസപ്ഷന്‍ ഫോട്ടോകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ നിശ്ചയം, വിവാഹം.. ഇപ്പോള്‍ സത്കാരം... ഏപ്രില്‍ 2 നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെയും അര്‍പിത സെബാസ്റ്റിന്റെയും വിവാഹ നിശ്ചയം. ഏപ്രില്‍ ഏഴിന് തീര്‍ത്തും ലളിതമായ ചടങ്ങുകളോടെ കണ്ണൂരില്‍ വച്ച് വിവാഹവും നടന്നു.

അഞ്ച് മിനിട്ടിനുള്ളില്‍ കല്യാണം; വിചിത്രമായ ആചാരങ്ങളോടെ ധ്യാന്‍ ശ്രീനിവാസന്റെ കല്യാണം...

ഇപ്പോള്‍ ഏപ്രില്‍ പത്തിന് സിനിമാ പ്രവര്‍ത്തകര്‍ക്കായി എറണാകുളത്ത് ഒരുക്കിയ വിരുന്നില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തു. വിനീതിന്റെ ഉറ്റസുഹൃത്തുക്കളിലൊരാളായ നിവിനെ ചടങ്ങില്‍ കണ്ടില്ല. മോഹന്‍ലാല്‍, പൃഥ്വി, മഞ്ജു, ദിലീപ്, തുടങ്ങിയ മുന്‍നിര താരങ്ങളൊന്നും എത്തിയില്ല എങ്കിലും ചടങ്ങുകള്‍ ഗംഭീരമായിരുന്നു. ചിത്രങ്ങള്‍ കാണാം..

ഫോട്ടോ ക്രഡിറ്റ്‌സ്; വെഡ്ഡിങ് ബെല്‍സ് ഫോട്ടോഗ്രാഫി

തിരിതെളിയിച്ച് തുടക്കം

തിരിതെളിയിച്ച് വിവാഹ വിരുന്നിന് തുടക്കം കുറിച്ചു. ധ്യാനിന്റെ അച്ഛനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ നിലവിളക്കിന് തിരിതെളിയിക്കുന്നു. കൂടെ ഭാര്യ വിമലയും.

ഫാമിലി സെല്‍ഫി

ശ്രീനിവാസന്‍ കുടുംബത്തിന്റെ ഒരു ഫാമിലി സെല്‍ഫി. വിനീത്, ശ്രീനിവാസന്‍, വിമല, ധ്യാന്‍, അര്‍പിത തുടങ്ങിയവരെ വ്യക്തമായി കാണാം. വിനീതിന്റെ ഭാര്യ ദിവ്യയുടെ കണ്ണുകള്‍ മാത്രമേ പതിഞ്ഞുള്ളൂ..

റോഷന്‍ മാത്യു

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യു. റോഷന്‍ മാത്രമല്ല, ആനന്ദം ടീമിലെ താരങ്ങളെല്ലാം ചടങ്ങിലെത്തിയിരുന്നു. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ നിയമം എന്ന ചിത്രത്തിലും റോഷന്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്.

നീരജ് മാധവ്

വിനീതിന്റെയും ധ്യാനിന്റെയും ഉറ്റ സുഹൃത്തായ നീരജ് മാധവ്. കല്യാണച്ചടങ്ങിനും നീരജ് എത്തിയിരുന്നു. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ ധ്യാനും നീരജും ഒന്നിച്ചഭിനയിച്ചതിലൂടെ ഉറ്റസുഹൃത്തുക്കളാണ്.

വിജയ് യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനും ഗായകനും നടനുമായ വിജയ് യേശുദാസ് വിവാഹ വിരുന്നിന് എത്തിയപ്പോള്‍. ധ്യാനിന്റെ സഹോദരന്‍ വിനീതിന്റെയും ഉറ്റ സുഹൃത്താണ് വിജയ് യേശുദാസ്.

ഗായകരുടെ സെല്‍ഫി

ഗായകരുടെ ഒരു സെല്‍ഫി. വിധു പ്രതാപ്, ഭാര്യ ദീപ്തി പ്രസാദ്, ജ്യോത്സന തുടങ്ങിയവര്‍ക്കൊപ്പം വിജയ് യേശുദാസിന്റെ ഒരു സെല്‍ഫി പിടുത്തം

വിജയ് ബാബു

നടനും നിര്‍മാതാവുമായ വിജയ് ബാബു വിവാഹ സത്കാരത്തിന് എത്തിയപ്പോള്‍. ധ്യാനിന്റെ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ആളാണ് വിജയ് ബാബു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വിജയ് തന്നെയാണ് നിര്‍മിയ്ക്കുന്നത്.

സലിം കുമാര്‍

നടനും സംവിധായകനുമായ സലിം കുമാര്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. ധ്യാനിന്റെ അച്ഛന്‍ ശ്രീനിവാസന്റെ സിനിമാ സുഹൃത്തുക്കളില്‍ പ്രധാനിയാണ് സലിം കുമാര്‍. ഈ ബന്ധത്തിന്റെ പുറത്താണ് വിനീതിന്റെ ആദ്യ ചിത്രത്തില്‍ ചെറുതെങ്കിലുമൊരു വേഷം ചെയ്തത്.

അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അപര്‍ണ ബാലമുരളി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായും അപര്‍ണ എത്തിയിരുന്നു.

ലാല്‍ ജോസ്

ശ്രീനിവാസന്‍ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസ് വിവാഹ വിരുന്നിന് പങ്കെടുത്തു.

സിദ്ധിഖ്

നവ വധൂ - വരന്മാരെ അനുഗ്രഹിക്കാന്‍ നടന്‍ സിദ്ദിഖും എത്തി. സിദ്ദിഖിന് പിന്നില്‍ നടനും മിമിക്ര കലാകാരനുമായ കോട്ടയം നസീറിനെയും കാണാം

ജോഷി

സംവിധായന്‍ ജോഷി എറണാകുളത്ത് വച്ച് നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുക്കുകയും നവ വധൂവരന്മാരെ അനുഗ്രഹിയ്ക്കുകയും ചെയ്തു.

ടൊവിനോ തോമസ്

ഇപ്പോഴത്തെ സെന്‍സേഷണല്‍ യൂത്ത് സ്റ്റാര്‍ ടൊവിനോ തോമസും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് ടൊവിനോ എത്തിയത്.

നായികമാര്‍ക്കൊപ്പം സെല്‍ഫി

ഒരേ മുഖത്തിലെ താരങ്ങള്‍ ഒന്നിച്ചൊരു സെല്‍ഫി. നടിമാരായ ഗായത്രി സുരേഷും പ്രയാഗ മാര്‍ട്ടിനും വധൂ വരന്മാര്‍ക്കൊപ്പം നിന്ന് നടന്‍ അര്‍ജ്ജുന്‍ നന്ദകുമാറിന്റെ സെല്‍ഫി. ഒരേ മുഖം എന്ന ചിത്രത്തിലാണ് ഇവരെല്ലാം ഒന്നിച്ചഭിനയിച്ചത്.

എന്റെ നായിക

നടി പ്രയാഗ മാര്‍ട്ടിന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ധ്യാനിനെ ആശംസിക്കുന്നു. ഒരേ മുഖം എന്ന ചിത്രത്തില്‍ ഇരുവരും നായികാ - നായകന്മാരായി അഭിനയിച്ചിരുന്നു. സമീപം നടി അപര്‍ണ ബാലമുരളിയും നടന് അര്‍ജുന്‍ നന്ദകുമാറും

ശ്രീനാഥ് ഭാസി

നടന്‍ ശ്രീനാഥ് ഭാസിയ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍. ധ്യാനിനൊപ്പം ഒരു സിനിമ ചെയ്തില്ലെങ്കിലും ജ്യേഷ്ഠന്‍ വിനീതിന്റെ സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ് ശ്രീനാഥ് ഭാസി.

മെഗാസ്റ്റാര്‍

ഒരു മംഗളകരമായ ചടങ്ങുകളില്‍ നിന്നും മമ്മൂട്ടി വിട്ടു നില്‍ക്കാറില്ല. എത്താന്‍ കഴിയുന്നിടത്തൊക്കെ തിരക്കുകള്‍ മാറ്റിവച്ച് എത്തും. അതും ഉറ്റസുഹൃത്ത് ശ്രീനിവാസന്റെ മകന്റെ കല്യാണം എന്ന് പറയുമ്പോള്‍ എത്താതിരിക്കാന്‍ കഴിയുമോ..

സഹോദരങ്ങള്‍

എല്ലാം കഴിഞ്ഞല്ലോ.. ഇനി സഹോദരങ്ങള്‍ ചേര്‍ന്നൊരു ഫോട്ടോ.. ധ്യാന്‍ ശ്രീനിവാസനും അര്‍പിതയും ചേട്ടന്‍ ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കുമൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ.. എന്താ എന്നാണോ ധ്യാന്‍ ചോദിക്കുന്നത്...

ഗ്രൂപ്പ് ഫോട്ടോ

അങ്ങനെ ശ്രീനിവാസന്റെ രണ്ട് മക്കളുടെയും വിവാഹം നടന്നു. ഇനിയൊരു സമ്പൂര്‍ണ കുടുംബ ചിത്രം. ധ്യാന്‍ ശ്രീനിവാസനും ഭാര്യ അര്‍പിതയും, വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ശ്രീനിവാസനും ഭാര്യ വിമലയും ഒന്നിച്ച്..

ശുഭം.. മംഗളം...

പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അര്‍പിതയും ധ്യാനും വിവാഹത്തിലൂടെ ഒന്നിയ്ക്കുന്നത്. അന്യമതത്തിലുള്ള പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിയ്ക്കുന്നതില്‍ തനിക്കോ ഭാര്യയ്‌ക്കോ യാതൊരു എതിര്‍പ്പും ഇല്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത.. ഇനിയെല്ലാം ശുഭം.. മംഗളം..

English summary
Dhyan Sreenivasan Wedding Reception Stills Photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam