ധ്യാന്‍ ശ്രീനിവാസനുംസംവിധായകനാകുന്നു; അടുത്ത വര്‍ഷം ഷൂട്ടിങ്
ചില കലാവാസനകളും രക്തത്തില്‍ അലിഞ്ഞതാണെന്ന് പറയുന്നതിതാണ്. ശ്രീനിവാസന്റെ മക്കള്‍ അഭിനയത്തില്‍ കഴിവ് തെളിയിച്ചു. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥാ രചന, പാട്ട് അങ്ങനെ എല്ലാ മേഖലകളിലും.
ഏട്ടന് പിന്നാലെ ഇതാ അനുജനും. ധ്യാന്‍ ശ്രീനിവാസനും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്. റെഡ്ഡ് എഫ് എമ്മില്‍ മോണിങ് നമ്പര്‍ വണ്‍ ഷോയില്‍ ആര്‍ജെ ലാവണ്യയോട് സംസാരിക്കവെ ധ്യാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈകാതെ ഒരു സിനിമ സംവിധാനം ചെയ്യും. എന്നാല്‍ ചിത്രത്തിന്റെ പേരോ അഭിനേതാക്കളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്തവര്‍ഷം ഷൂട്ടിങ് ആരംഭിയിക്കുമെന്നും ധ്യാന്‍ വെളിപ്പെടുത്തി.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാനിന്റെ അരങ്ങേറ്റം. ഇപ്പോള്‍ രണ്ടാമതും കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ വിനീതിനൊപ്പം പ്രധാന്യമുള്ള വേഷത്തില്‍ ധ്യാന്‍ എത്തി


Click it and Unblock the Notifications











