ഷീലു ചേച്ചിയ്ക്ക് എന്താണ് വിഷമം ഉണ്ടായതെന്ന് മനസിലായില്ല! നടന്മാര്‍ മനഃപൂര്‍വ്വം തഴയില്ല; ധ്യാന്‍ ശ്രീനിവാസന്‍
മലയാള സിനിമയിലുണ്ടായ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. എല്ലാ കൊല്ലത്തെയും പോലെ പ്രതീക്ഷകളുണര്‍ത്തുന്ന സിനിമകളാണ് ഈ ഓണക്കാലത്തിനും വരുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി യുവതാരങ്ങളുടെയും റഹ്‌മാന്‍, ബാബു ആന്റണി എന്നിങ്ങനെ മുതിര്‍ന്ന താരങ്ങളുടെ സിനിമകളും ഈ ദിവസങ്ങളില്‍ റിലീസിനൊരുങ്ങുകയാണ്.
ഇതിനിടെ പരസ്പരം സിനിമകള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയ യുവനടന്മാരുടെ വീഡിയോ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. നടന്മാരായ പെപ്പോ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് സിനിമകള്‍ക്ക് ആശംസ നേര്‍ന്നുള്ള വീഡിയോയുമായി എത്തിയത്. എന്നാല്‍ ഇതൊരു പവര്‍ഗ്രൂപ്പാണെന്നും ബാക്കിയുള്ള സിനിമകളെ അവര്‍ തഴഞ്ഞെന്നും നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം വ്യക്തമാക്കി.

ഷീലുവിന്റെ പോസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് വന്നിരുന്നു. ഇരുവരുടെയും സിനിമകള്‍ ഈ ഓണത്തിന് റിലീസിനാരുങ്ങുന്നുണ്ട്. എന്നാല്‍ നടന്മാര്‍ മനഃപൂര്‍വ്വം തഴയാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പുതിയ വിവാദങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍.
'ഇന്നും നാളെയുമായി സിനിമകള്‍ ഇറങ്ങുന്നുണ്ട്. ഇത് കഴിഞ്ഞാല്‍ ദിലീപേട്ടന്റെയും ലിസ്റ്റിന്‍ സ്റ്റീഫന്റെയും പടമിറങ്ങാന്‍ പോവുകയാണ്. സോഫിയ പോളിന്റെ അടുത്ത പടത്തില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ആരെ പറ്റിയും ഒന്നും പറയാന്‍ പറ്റില്ല. ഷീലു ചേച്ചിയുടെ പോസ്റ്റ് ഞാനും കണ്ടിരുന്നു. ഇപ്പോഴാണ് ഞാനിത് കാണുന്നത്. എന്തിനെ പറ്റിയാണെന്ന് വ്യക്തമായിട്ടില്ല.
പെപ്പയും ടൊവിയും ആസിഫും മനഃപൂര്‍വ്വം ഒഴിവാക്കേണ്ട കാര്യമില്ലല്ലോ. ഷീലു ചേച്ചിയ്ക്ക് എന്താണ് വിഷമം ഉണ്ടായതെന്ന് വിളിച്ച് ചോദിക്കാം. എന്തെങ്കിലും കാരണം ഉണ്ടാവും. എല്ലാ സിനിമകളും ഓടേണ്ടന്ന് വിചാരിക്കുമോ? ലിസ്റ്റിന്റെ സിനിമയാണ് ഇന്നിറങ്ങുന്നതില്‍ ഒന്ന്. ലിസ്റ്റിനാണ് ബാഡ് ബോയിസിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യാന്‍ വന്നത്. അവരൊക്കെ അടുത്തറിയുന്ന ആളുകളാണ്. അങ്ങനെ മനഃപൂര്‍വ്വം തഴയുമെന്ന് എനിക്ക് തോന്നുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സിനിമ ഒന്നൂടി ഓടി തുടങ്ങുകയാണ് ഈ ഓണക്കാലത്ത്. അത് എല്ലാവര്‍ക്കും വളരെ വളരെ അത്യാവശ്യമുള്ള കാര്യമാണെന്നും' ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു...
അതേ സമയം നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം സോഷ്യല്‍ മീഡിയയിലൂടെ നടന്മാര്‍ക്കെതിരെ എഴുതി കുറിപ്പ് വ്യാപകമായി വൈറലായിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... 'പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ... പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി.

നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ നിങ്ങളുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ബാഡ് ബോയ്‌സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു.
'മമ്മൂക്ക മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും... ചൊറിയന്‍ വര്‍ത്തമാനം പറയും, ആരെയും മോഹന്‍ലാല്‍ വിഷമിപ്പിക്കാറില്ല' ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്ളാണ് മലയാളി പ്രേക്ഷകര്‍. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്.
ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ... എല്ലാവര്‍ക്കും ലാഭവും മുടക്കു മുതലും തിരിച്ച് കിട്ടട്ടെ... എന്നാണ് ഷീലു കുറിച്ചത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പുത്തന്‍ ചിത്രമാണ് ബാഡ് ബോയ്‌സ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമിന്റെ ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യുവാണ് ഈ സിനിമയുടെ നിര്‍മാതാവ്.


Click it and Unblock the Notifications