»   » അന്യമതസ്ഥയെ മകന്‍ വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് ശ്രീനിവാസന്‍

അന്യമതസ്ഥയെ മകന്‍ വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസന്റെ ഇളയ മകനും സിനിമാ താരവുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രം ഇറങ്ങിയതിനു ശേഷം നമിതയെയും ധ്യാനിനെയും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞു വിവാഹിതനാവാന്‍ തയ്യാറെടുക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പാലാ സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുമായ അര്‍പ്പിതയെയാണ് ധ്യാന്‍ വിവാഹം ചെയ്യുന്നത്.

നിശ്ചയം തിരുവന്തപുരത്ത്

ഏപ്രില്‍ രണ്ടിന് തിരുവന്തപുരത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വെച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

അന്യമതത്തില്‍ നിന്നും വിവാഹം

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്. ധ്യാന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കും ഭാര്യയ്ക്കും യാതൊരുവിധ എതിര്‍പ്പും ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അവരുടെ ആഗ്രഹത്തിന് പ്രാമുഖ്യം

ഇത് അവരുടെ ആഗ്രഹമാണ്. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ലെന്നാണ് മകന്റെ അച്ഛന്‍ പറയുന്നത്. ധ്യാനിന്‍റെ ജീവിതത്തെക്കുറിച്ച് അവന്‍ തന്നെ തീരുമാനമെടുക്കട്ടെ.

ഗോസിപ്പ് കോളങ്ങള്‍ക്ക് വിട

അടി കപ്യാരേ കൂട്ടമണിയില്‍ ധ്യാനിനൊപ്പം അഭിനയിച്ച നമിത പ്രമോദുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇനി അത്തരം വാര്‍ത്തകള്‍ക്കോ ഗോസിപ്പിനോ യാതൊരു പ്രസക്തിയുമില്ല.

English summary
News had broken on Wednesday that Dhyan Sreenivasan, second son of Sreenivasan, is getting married. Sreenivasan himself has confirmed the news to us that Dhyan is indeed getting married, but no, not to Namitha Pramod as grapevine had suggested earlier, but to his long-time girlfriend Arpita Sebastian. "The wedding will be held at Kannur, on April 7th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam